എടപ്പാൾ:ചമ്രവട്ടം പദ്ധതിയിലെ അഴിമതിയിൽ തവനൂർ എം.എൽ.എ കെ.ടി ജലീലിന്റെ പങ്കിനെകുറിച്ചും സമഗ്ര അന്വേഷണം നടക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിപ്രായപെട്ടു.
തവനൂർ നരിപ്പറമ്പിൽ മലപ്പുറം ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി അജയമോഹൻ,കൺവീനർ അഷറഫ് കോക്കൂര്‍ എന്നിവർ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചമ്രവട്ടം പദ്ധതിയിലെ അഴിമതിയിൽ സമഗ്ര അന്വേഷണം നടത്തി സർക്കാരിന്റെയും ജലീലിന്റെയും അഴിമതി കഥ പുറത്തു കൊണ്ടുവരുമെന്നും അഴിമതി സർക്കാരിന് ജനം മറുപടി പറയാനിരിക്കയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മുൻ എം.പി സി.ഹരിദാസ്,മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.സി.പി ബാവഹാജി എന്നിവരും ഏകദിന ഉപവാസത്തിന്റെ ഭാഗമായിരുന്നു.അബ്ദുള്ള കുട്ടി സമ്മേളനത്തിന്റെ അധ്യക്ഷനായി.ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് ,മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുതൂർ,അഡ്വ.എ.എം രോഹിത്,ആർ.എം.ബി സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണൻ കോട്ടുമല ,സി.രവീന്ദ്രൻ, കെ.പി ഷൗക്കത്തലി,അഹമ്മദ് ബാഫക്കി തങ്ങൾ,സുരേഷ് പൊൽപ്പക്കര,ഇ.പി രാജീവ്,സിദ്ധീക് പന്താവൂർ,ടി.പി ഹൈദറലി ,പി.പി യൂസഫലി,സി.എം യൂസഫ് എന്നിവർ സംസാരിച്ചു.സമാപന സമ്മേളനത്തിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നേതാക്കൾക്ക് നാരങ്ങ നീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.