തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (പി.എസ്.സി) ചെയർമാൻ, അംഗങ്ങൾ എന്നിവർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പളം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ മാറ്റം. 2016 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം വർധിപ്പിക്കുകയാണെങ്കിൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന വിശകലനത്തെ തുടർന്നാണ് നടപടി.
2016 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകിയാൽ 35 കോടിയോളം രൂപയുടെ ബാധ്യത സർക്കാരിനുണ്ടാകും. ഇതോടെയാണ് വർധനവ് 2025 ജനുവരി മുതലാക്കി പുനക്രമീകരിക്കാൻ തീരുമാനമായത്.
ചെയർമാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക് ജില്ലാ ജഡ്‌ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമാണ് പുതുക്കിയ ശമ്പളം.
മറ്റ് സംസ്ഥാനങ്ങളിലെ പി.എസ്. സി ചെയർമാൻറെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉൾപ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനം. 2,24,100 രൂപയാണ് ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്‌കെയിൽ പരമാവധി അടിസ്ഥാനശമ്പളം. ഈ നിരക്കിൽ ചെയർമാന്റെ ശമ്പളം നിലവിൽ 2.60 ലക്ഷത്തിൽ നിന്ന് നാലുലക്ഷത്തിലധികമായി ഉയരും. നിലവിൽ, ചെയർമാന് അടിസ്ഥാന ശമ്പളം 76000 രൂപയാണ്. വിവിധ അലവൻസുകൾ ഉൾപ്പടെ 2.26 ലക്ഷം രൂപയാണ് പ്രതിമാസം ലഭിക്കുക.
അംഗങ്ങളുടെ അടിസ്ഥാനശമ്പളം 2,19,090 രൂപയായാണ് ഉയരുന്നത്. അവർക്കും ആനുകൂല്യങ്ങളടക്കം നാലുലക്ഷം രൂപവരെ ലഭിക്കും. നിലവിലിത് അലവൻസ് ഉൾപ്പടെ ഇത് 2.23 ലക്ഷം രൂപ വരെയാണ്. ശമ്പളവർധനവ് ആവശ്യപ്പെട്ട് നേരത്തേ പി.എസ്.സി ധനവകുപ്പിന് കത്ത് നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധികാരണം പലതവണ മാറ്റിയ ശമ്പളവർധന ശുപാർശയാണ് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം അംഗീകരിച്ചത്. ചെയർമാനടക്കം 21 പി.എസ്.സി. അംഗങ്ങളാണുള്ളത്.
കൂടാതെ, വ്യാവസിക ട്രിബ്യൂണലുകളിൽ പ്രിസൈഡിങ്ങ് ഓഫീസർമാരുടെ ശമ്പളവും അലവൻസുകളും സബോർഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യൽ ഓഫീസർമാരുടേതിന് സമാനമായി പരിഷ്ക്കരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.