യുജിസി കരട് നിര്‍ദേശങ്ങള്‍ ജനാധിപത്യ വിരുദ്ധം; ഉന്നത വിദ്യാഭ്യാസ രംഗത്തു വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: യുജിസി കരട് നിര്‍ദേശങ്ങള്‍ ജനാധിപത്യ വിരുദ്ധമാണെന്നും പുനഃപരിശോധന ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനുവരി 6ലെ യുജിസി കരട് റഗുലേഷനുകള്‍ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുജിസി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തു വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘‘സേര്‍ച് കമ്മിറ്റികളില്‍ പിടിമുറുക്കി, വൈസ് ചാന്‍സലര്‍ നിയമനം ചാന്‍സലറുടെ പൂര്‍ണ നിയന്ത്രണത്തില്‍ ആക്കുന്നതോടെ രാഷ്ട്രീയ ഇടപെടല്‍ ശക്തമാകും.

മിക്ക സര്‍വകലാശാലകളുടെയും ചാന്‍സലര്‍ ഗവര്‍ണര്‍മാര്‍ ആയതിനാല്‍ ഗവര്‍ണറെ നിയമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാവും വൈസ് ചാന്‍സലര്‍ നിയമനത്തിലെ പൂര്‍ണ അധികാരം. സംസ്ഥാനങ്ങളെ പൂര്‍ണമായി ഒഴിവാക്കാനാണ് യുജിസി നീക്കം.
അക്കാദമിക് പ്രാവീണ്യമില്ലാത്തവരെയും വൈസ് ചാന്‍സലര്‍മാരായി നിയമിക്കാമെന്ന കരട് നിര്‍ദേശം ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരം തകര്‍ക്കും.’’ – മുഖ്യമന്ത്രി പറഞ്ഞു.

‘‘പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുതല്‍ ഐസിഎച്ച്ആര്‍ വരെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ രാഷ്ട്രീയ നിയമനം നടക്കുന്നതു നമ്മള്‍ കണ്ടതാണ്.

ഇത്തരത്തിലുള്ള നീക്കം ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടാകുന്നതു തടയാനുള്ള ബില്‍ നിയമസഭ പാസാക്കിയിരുന്നു. എന്നാല്‍ അതു തടഞ്ഞുവച്ചു. അതിനെതിരെയാണു സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. നിയമസഭകളുടെ അവകാശം പോലും കവര്‍ന്നെടുക്കുകയാണ്. പുതിയ കരട് നിര്‍ദേശത്തില്‍ അസി. പ്രഫസര്‍ നിയമനം, സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങള്‍ക്കു വച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കേണ്ടതാണ്.’’ – മുഖ്യമന്ത്രി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !