കല്ലമ്പലം : ഡീസന്റ് മുക്കിൽ സ്ഥിതി ചെയ്യുന്ന ശ്രീലക്ഷ്മി കശുവണ്ടി ഫാക്ടറിക്ക് ഇന്ന് രാവിലെ 11:30 ഓടെ തീപിടിച്ചത് ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ അഖിൽ എസ്സ് ബി യുടെ നേതൃത്വത്തിൽ പൂർണ്ണമായും കെടുത്തി.
ആറ്റിങ്ങൽ നിലയത്തിലെ Gr. സ്റ്റേഷൻ ഓഫീസർ ശ്രീ.സജ്ജുകുമാർ, Gr. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ഉണ്ണികൃഷ്ണൻ.എസ്സ്. എൽ , അമൽജിത്ത്, മനീഷ് ക്രിസ്റ്റഫർ, വിക്രം രാജ്. ബി.,സാൻ. ബി. എസ്സ്, നന്ദഗോപാൽ. വി. ആർ, ഹോം ഗാർഡ് ബിജു. ബി. എസ്സ് എന്നിവർ പങ്കെടുത്തു വേനൽ കടുത്തതോടെ ആറ്റിങ്ങൽ മേഖലയിൽ തീപ്പിടുത്തം വ്യാപകമായിരിക്കുന്നു. കാട് വൃത്തിയാക്കുന്നതിനു ആളൊഴിഞ്ഞ പറമ്പുകളിൽ ഉച്ചസമയത്തു ഉടമസ്ഥരോ തൊഴിലാളികളോ തീയിടുന്നതും അലക്ഷ്യമായി കത്തുന്ന സിഗരറ്റു കുറ്റി, തീപ്പെട്ടി കൊള്ളി എന്നിവ വലിച്ചെറിയുന്നതും ഒഴിവാക്കാൻ പൊതുജനങ്ങൾ ശ്രെദ്ധിക്കണമെന്ന് അറിയിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.