ഡൽഹി: കേരളത്തിന് ഏറെ നിരാശ നൽകിയ ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. ഐ ഐ ടി പാലക്കാടിനുള്ള സഹായം മാത്രമാണ് കേരളത്തിന് വേണ്ടി ആകെ പ്രഖ്യാപിച്ചത്.
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ധനസഹായം ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നെങ്കിലും വായനാടിനെയും കേരളത്തെയും മൊത്തത്തിൽ കേന്ദ്രം അവഗണിക്കുകയാണ് ചെയ്തത്. . കേരളത്തിൽ നിന്നൊരു ലോക്സഭാ അംഗമുണ്ടായിട്ടുപോലും ബജറ്റിൽ കേരളത്തിന് അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി.കേരളത്തിന്‍റെ ആവശ്യങ്ങളെ കണക്കാക്കാത്ത ബജറ്റാണിത്. ബീഹാറിന് വാരിക്കോരി പദ്ധതികൾ കൊടുക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബജറ്റ് ആണിത്മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി ഒരു പദ്ധതി പോലും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.