വാഷിങ്ടണ്‍: ഇലോണ്‍ മസ്കിനെ പരസ്യമായി വിമര്‍ശിച്ച എന്‍ജിനീയറെ പുറത്താക്കി ടെസ്ല. മസ്കിനെ നാസി നേതാക്കളോട് ഉപമിച്ച് വിമര്‍ശിച്ചുകൊണ്ടുള്ള ലിങ്ക്ഡ്ഇന്‍ പോസ്റ്റിന്റെ പേരിലാണ് കമ്പനിയുടെ നടപടി.
ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ഇലോണ്‍ മസ്കിന്റെ ആംഗ്യങ്ങള്‍ വിവാദമായിരുന്നു. നാസി സല്യൂട്ടിന് സമാനമായ ആംഗ്യമാണ് മസ്ക് വേദിയില്‍ കാണിച്ചതെന്നായിരുന്നു ആളുകള്‍ അഭിപ്രായപ്പെട്ടത്. വലതു കൈ നെഞ്ചില്‍ അടിച്ച് വിരലുകള്‍ വിടര്‍ത്തികൊണ്ട് കൈ മുകളിലേക്ക് ഒരു വശത്തേക്ക് നീട്ടിയാണ് ട്രംപ് അനുകൂലികളെ മസ്ക് അഭിസംബോധന ചെയ്തത്.ടെസ്ലയുടെ ബാറ്ററി സപ്ലേ വിഭാഗത്തിൽ ജോലിചെയ്യുന്ന ജാരെഡ് ഓട്മന് എന്നയാള്‍ ജനുവരിയിലാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. മസ്കിന്റെ തമാശ തന്നെ വ്രണപ്പെടുത്തിയെന്ന് വ്യക്തമാക്കിയായിരുന്നു ഇത്. 2022-ലും കഴിഞ്ഞയാഴ്ചയും മാനേജര്‍മാരോടും എച്ച്ആറിനോടും താൻ പ്രശ്നം ഉന്നയിച്ചിരുന്നുവെന്നും എന്നാല്‍, ഒരു കമ്പനി എന്ന നിലയില്‍ ടെസ്ല നിശബ്ദത പാലിക്കുന്നുവെന്നും അദ്ദേഹം പങ്കുവെച്ച പോസ്റ്റില്‍ ആരോപിച്ചിരുന്നു.ഇലോണ്‍ മസ്കിനെ പരസ്യമായി വിമര്‍ശിച്ച എന്‍ജിനീയറെ പുറത്താക്കി ടെസ്ല
0
വെള്ളിയാഴ്ച, ഫെബ്രുവരി 28, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.