ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 18 പേർ മരിച്ച സംഭവത്തിൽ ഗുരുതര അനാസ്ഥയെ ഡൽഹി ഹൈക്കോടതി വിമർശിച്ചു. ഓരോ കോച്ചിലും ഉൾകൊള്ളാവുന്ന പരമാവധി യാത്രക്കാരുടെ കാര്യത്തിൽ കണക്കില്ലേയെന്നും കൂടുതൽ ടിക്കറ്റുകൾ നൽകിയത് എന്തിനാണെന്നും കോടതി ചോദിച്ചു.
ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായയും ജസ്റ്റിസ് തുഷാർ റാവു ഗെഡേലയും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണു വിമർശനം.റെയിൽവേ സ്റ്റേഷനിലെ തിക്കും തിരക്കും ഒഴിവാക്കണമെന്നും സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നുമുള്ള പൊതുതാൽപര്യ ഹർജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെയും റെയിൽവേയുടെയും റെയിൽ ബോർഡിന്റെയും വിശദീകരണം തേടി. മാർച്ച് 26ന് കേസ് വീണ്ടും പരിഗണിക്കും.
അപകടമുണ്ടായ ശനിയാഴ്ച 12, 13, 14, 15 പ്ലാറ്റ്‌ഫോമുകൾക്ക് ഉൾകൊള്ളാവുന്നതിൽ കൂടുതൽ ആളുകൾ തിങ്ങി നിറഞ്ഞിട്ടും ഓരോ മണിക്കൂറിലും ആയിരകണക്കിന് ജനറൽ ടിക്കറ്റുകൾ റെയിൽവേ വിറ്റിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.