പ്രയാഗ്രാജ്: കുംഭമേളയില്‍ തീര്‍ത്ഥാടനത്തിനെത്തി സ്നാനം ചെയ്യുന്ന സ്ത്രീകളുടെ വീഡിയോകള്‍ വില്‍ക്കുന്ന രണ്ട് സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ്. ഉത്തര്‍ പ്രദേശ് പോലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടി.
കുംഭമേളയുമായി ബന്ധപ്പെട്ട കുറ്റകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയാ മോണിറ്ററിങ് ടീം ആണ് കുംഭമേളക്കെത്തിയ സ്ത്രീകള്‍ നദിയില്‍ സ്നാനം ചെയ്യുന്നതിന്റെ വീഡിയോകള്‍ ചില പ്ലാറ്റ്ഫോമുകളില്‍ അപ് ലോഡ് ചെയ്തതായി കണ്ടെത്തിയത്.
ഇത് വ്യക്തികളുടെ സ്വകാര്യതയുടെയും മാന്യതയുടേയും ലംഘനമാണെന്ന് പോലീസ് പറഞ്ഞു.കോട്ട്വാലി കുംഭമേള പോലീസ് സ്റ്റേഷനിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വനിതാ തീര്‍ത്ഥാടകരുടെ അനുചിതമായ വീഡിയോകള്‍ പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെതിരെ ഫെബ്രുവരി 17 നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സമാനമായ വീഡിയോകള്‍ പങ്കുവെച്ച ടെലഗ്രാം ചാനലിനെ ഫെബ്രുവരി 19 നും കേസ് രജിസ്റ്റര്‍ ചെയ്തു.കേസുകളില്‍ പോലീസ് നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളായ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉടമകളെ കണ്ടെത്താന്‍ പോലീസ് മെറ്റയുടെയും സഹായം തേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.