ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അതിർത്തി സുരക്ഷയെക്കുറിച്ചുള്ള 55-ാമത് ഡയറക്ടർ ജനറൽ തല അതിർത്തി കോ-ഓർഡിനേഷൻ കോൺഫറൻസ് ഫെബ്രുവരി 17 മുതൽ 20 വരെ ഡൽഹിയിലെ ബോഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF) ആസ്ഥാനം വേദിയാക്കി നടക്കും. അതിർത്തിയിലെ സുരക്ഷാവേലിയുടെ നിർമാണം, ബംഗ്ലാദേശി കുറ്റവാളികൾ നടത്തുന്ന അതിക്രമങ്ങൾ, അതിർത്തി സുരക്ഷാ പ്രശ്നങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ പ്രധാന അജണ്ടകളായിരിക്കും. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതത്തിന് ശേഷം നടക്കുന്ന ആദ്യ ഉന്നത തല യോഗം ആയതിനാൽ ഇത് ഇരുരാജ്യങ്ങൾക്കും സുപ്രധാനമാണ്.
ഇന്ത്യ -ബംഗ്ലാദേശ് പ്രതിനിധികൾ
ഭാരതത്തിൻറെ പ്രതിനിധിയായി ബിഎസ്എഫ് ഡയറക്ടർ ജനറൽ ദല്ജീത് സിംഗ് ചൗധരി പങ്കെടുക്കും.
ബംഗ്ലാദേശ് ബോർഡർ ഗാർഡ് (BGB) കമാൻഡർ ജനറൽ മുഹമ്മദ് അഷ്റഫുജ്ജുമാൻ സിദ്ദീഖി ബംഗ്ലാദേശ് പ്രതിനിധികളുടെ നേതൃത്വം വഹിക്കും.
പ്രധാന ചർച്ചാവിഷയങ്ങൾ
ബംഗ്ലാദേശി കുറ്റവാളികൾ ഇന്ത്യൻ സൈന്യത്തെയും പൗരന്മാരെയും ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങൾ തടയാനുള്ള നടപടികൾ, അതിർത്തിയിൽ അക്രമ പ്രവർത്തനങ്ങൾ കുറയ്ക്കാനുള്ള സംയുക്ത നടപടികൾ, സിംഗിൾ-റോ ഫെൻസിംഗ് നിർമാണം., ബംഗ്ലാദേശിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വിഘടന വാദികൾക്കെതിരെ ഉള്ള നടപടികൾ. അതിർത്തി ഇൻഫ്രാസ്ട്രക്ചർ വികസനം, സമന്വയത്തിലുള്ള മാര്ഗങ്ങൾ , മാനേജ്മെന്റ് പദ്ധതി (Coordinated Border Management Plan - CBMP) പ്രാവർത്തികമാക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ, മുതലായവയായിരിക്കും സംയുക്ത യോഗത്തിന്റെ മുഖ്യ വിഷയങ്ങൾ. ഈ ദ്വൈവാർഷിക ചർച്ചയുടെ 54-ാമത് സമ്മേളനം കഴിഞ്ഞ വർഷം മാർച്ചിൽ ഡാക്കയിൽ നടന്നിരുന്നു.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള താത്കാലിക സർക്കാർ ഇപ്പോൾ ബംഗ്ലാദേശിൽ ഭരണത്തിലുണ്ട്. ഡിസംബർ മാസത്തോടെ ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് നടത്താൻ സാധ്യതയുണ്ടെന്ന് അവിടത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.