നെടുമങ്ങാട്: തണൽമരം മറിഞ്ഞ് കാറിൽ മേൽ പതിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. നെടുമങ്ങാട് പനവൂർ ചുമടുതാങ്ങിയിൽ വൈകുന്നേരം 4 മണിയോടെയാണ് സംഭവം.
ചുമട് താങ്ങി ജംഗ്ഷനിൽ നിന്നിരുന്ന വർഷങ്ങൾ പഴക്കമുള്ള മരമാണ് റോഡിലേക്ക് പതിച്ചത്. റോഡരികിലെ ഇലക്ടിക് പോസ്റ്റിലും കാറിൻ്റെ നടുവിലും മരം വീണു. കാർ തകർന്നെങ്കിലും യാത്രക്കാർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. മൂന്നാനക്കുഴിയിൽ നിന്നും ജോലി കഴിഞ്ഞ് തൊഴിലാളികളെ തിരികെ കൊണ്ട് വരുമ്പോഴാണ് അപകടം. പനവൂർ കൊങ്ങണംകോട് പമ്പാടി സ്വദേശി ഹക്കിം ആണ് കാറോടിച്ചിരുന്നത്.അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. സ്കൂൾ വിട്ട് ബസുകൾ വരുന്ന സമയത്താണ് അപകടം നടന്നത്. എതിർ ദിശയിലേക്ക് വീണെങ്കിൽ ഒരു വീട് തകരുന്ന അവസ്ഥയാകുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.