കൊച്ചി: തൃപ്പൂണിത്തുറയില്‍ ഫ്‌ളാറ്റില്‍നിന്ന് ചാടി 15 വയസ്സുകാരന്‍ മരിച്ചസംഭവത്തില്‍ വൈകാരിക കുറിപ്പുമായി കുട്ടിയുടെ അമ്മാവനും പ്രമുഖ വ്യവസായിയുമായ മുസ്തഫ പി.സി. സ്വന്തം മകനെപ്പോലെയായിരുന്നു സഹോദരീപുത്രനായിരുന്ന മിഹിർ. മകന്റെ ഏറ്റവും അടുത്ത സുഹൃത്തും. നിറത്തിന്റെ പേരിൽ മിഹിർ അധിക്ഷേപം നേരിട്ടതായും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.
'സഹോദരീപുത്രനായിരുന്ന മിഹിർ ഇപ്പോഴില്ല. അവന് വെറും 15 വയസ്സേ ഉണ്ടായിരുന്നുള്ളൂ. മിഹിറിന്റെ കിൻ്റർഗാർട്ടൻ കാലങ്ങളിൽ അവൻ ഞങ്ങളോടൊപ്പം ബെംഗളൂരുവിലായിരുന്നു. സ്വന്തം മകനെപ്പോലെയായിരുന്നു മിഹിർ. അവന്റെ മരണശേഷം ഞെട്ടിക്കുന്ന ചില സ്ക്രീൻഷോട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു. ഒരുകൂട്ടം വിദ്യാർഥികളാൽ അവൻ ക്രൂരമായ റാഗിങ്ങിനും ശാരീരികമായ ആക്രമണങ്ങൾക്കും വിധേയനായിരുന്നു.മിഹിറിനെ അവർ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അവസാന നാളുകളിൽപ്പോലും അവൻ നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത അപമാനത്തിന് വിധേയമായി. അവനെക്കൊണ്ട് ടോയിലറ്റ് സീറ്റ് നക്കിപ്പിച്ചു. തല ക്ലോസെറ്റിൽ തള്ളിക്കൊണ്ട് ഫ്ലഷ് ചെയ്തു. ഈ അപമാനങ്ങൾക്കെല്ലാം ശേഷവും അവർ അവനെ അധിക്ഷേപിച്ചിരുന്നു', കുറിപ്പിൽ പറയുന്നു.
മിഹിറിന്റെ സുഹൃത്തുക്കൾ നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ട് കണ്ട് തനിക്ക് കരച്ചിലടക്കാനായില്ലെന്ന് മുസ്തഫ പറയുന്നു. മിഹിറിന്റെ മരണത്തിൽ നീതിക്കായി യാചിക്കുകയാണ്. ഇത്തരമൊരു പ്രാകൃത പ്രവൃത്തിക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. മിഹിറിനെപ്പോലെ മറ്റൊരു കുട്ടിയും കഷ്ടപ്പെടാതിരിക്കാൻ വ്യവസ്ഥാപിത മാറ്റങ്ങളുണ്ടാകണം. നിയമവ്യവസ്ഥയിൽ പൂർണവിശ്വാസം പ്രകടിപ്പിച്ചികൊണ്ടാണ് മുസ്തഫ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.ജനുവരി 15-നാണ് തൃപ്പുണിത്തുറയില്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ ഇരുപത്തിയാറാം നിലയില്‍നിന്ന് ചാടി മിഹിര്‍ ജീവനൊടുക്കിയത്. കുട്ടി മറ്റ് വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റില്‍ തല താഴ്ത്തിവെപ്പിച്ച് ഫ്ളഷ് ചെയ്യുന്നതടക്കമുള്ള പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.