തൃത്താല ഫെസ്റ്റ് 2025; 14, 15, 16 ദിവസങ്ങളിലായി ആഘോഷിക്കും

പാലക്കാട്: തൃത്താല ഫെസ്റ്റ് 2025;14, 15, 16 ദിവസങ്ങളിലായി ആഘോഷിക്കും. ഈ വർഷത്തെ തൃത്താല ദേശോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിക്കും.

ഫെബ്രുവരി 14 ന് വിവിധ ആഘോഷ കമ്മറ്റികളുടെ ദഫ് മുട്ട് , സ്റ്റേജ് പ്രോഗ്രാമുകൾ, ഗാനമേള എന്നിവയോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാവും.

ഫെബ്രുവരി 15 ന് വാണിഭം, വിവിധ കലാ പരിപാടികൾ എന്നിവ ഉണ്ടാവും.ഫെബ്രുവരി 16 ന് കാലത്ത് ഒൻപതരയോടെ കേരളത്തിലെ പ്രശസ്ത ആനകൾ അണിനിരക്കുന്ന ഗജസംഗമം, വൈകിട്ട് 4 ന് 22 ൽ പരം ഉപകമ്മറ്റികൾ അണിനിരക്കുന്ന ഗജ ഘോഷയാത്ര മേഴത്തൂർ സെൻ്ററിൽ നിന്നും തൃത്താലയിലേക്ക് പുറപ്പെടും.

ബാൻ്റ് വാദ്യം , ഡിജെ സംഗീതം, വിവിധ കലാപരിപാടികൾ എന്നിവ ഘോഷയാത്രക്ക് അകമ്പടിയേകുമെന്ന് കേന്ദ്ര ആഘോഷ കമ്മറ്റി പ്രസിഡൻ്റ് മുഹമ്മദ് കൊപ്പത്ത്, സെക്രട്ടറി കെ പി ശ്രീനിവാസൻ എന്നിവർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !