കൂരട കെ.വി.എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കാമ്പയിൻ പഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അദ്ധ്യക്ഷതവഹിച്ചു.
![]() |
ആരോഗ്യം ആനന്ദം " ജനകീയ കാൻസർ ക്യാമ്പയിൻ്റെ ലോഗോ പഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ മെഡിക്കൽ ഓഫീസർ ഡോ.എ.ജുൽനക്ക് കൈമാറി |
മെഡിക്കൽ ഓഫീസർ ഡോ.എ.ജുൽന വിഷയാവതരണം നടത്തി.
ജൂ.പബ്ലിക്ക് ഹെൽത്ത് നേഴ്സ് ബെറ്റ്സി ഗോപാൽ "കാൻസറും പ്രതിരോധവും " വിഷയത്തെ ആസ്പദമാക്കി ബോധവത്ക്കരണ ക്ലാസ്സ് എടുത്തു.സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.ലിഷ,എ.പി വിമൽ, പബ്ലിക്ക് ഹെൽത്ത് നേഴ്സ് സൂപ്പർവൈസർ കെ.ശ്യാമള, ഹെൽത്ത് സൂപ്പർവൈസർ ടി.ആൻഡ്രു, പി.കെ ജീജ, രാജേഷ് പ്രശാന്തിയിൽ, എം. രശ്മി, പി.പ്രീത എന്നിവർ പ്രസംഗിച്ചു.
"ആരോഗ്യം ആനന്ദം " കാമ്പയിൻ ലോഗോ പ്രസിഡണ്ട് സി.പി.നസീറ മെഡിക്കൽ ഓഫീസർക്ക് കൈമാറി. കൂരട ജനകീയാരോഗ്യകേന്ദ്രത്തിൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. ആരോഗ്യം ആനന്ദം " സംസ്ഥാന സർക്കാറിൻ്റെ പദ്ധതിയാണ് ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ നടപ്പാക്കുന്നത്.മാർച്ച് 8 വനിതാ ദിനം വരെ പഞ്ചായത്തിലെ 30 വയസ്സിനു മുകളിലുള്ള വനിതകളെ പരിശോധിക്കാൻ വിവിധയിടങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും.
ഒരു വർഷം നീണ്ടു നിൽക്കുന്ന കാമ്പയിനിൽ സ്ത്രീ പുരുഷ ഭേദമന്യേ ഏവരേയും പരിശോധിക്കും. രോഗം നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുന്നതോടൊപ്പം രോഗാതുരത കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, ജനകീയാരോഗ്യ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ.എ.ജുൽനയുടെ നേതൃത്വത്തിൽ പരിശോധനയും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.