തിരുവനന്തപുരം: ഭരണപക്ഷ എം.എൽ.എമാർ നിലവിലുണ്ടായിട്ടും സംസ്ഥാന ബജറ്റിൽ തവനൂരും പൊന്നാനിയും കടുത്ത അവഗണന നേരിട്ടുവെന്ന് കെ.പി.സി.സി സംസ്ഥാന അംഗം അഡ്വ. എ.എം. രോഹിത് ആരോപിച്ചു.
"പതിവ് ടോക്കൺ പ്രൊവിഷൻ ബജറ്റ് എന്നതിനപ്പുറം പ്രതീക്ഷകൾ ഉയർത്തുന്ന പദ്ധതികളോ തുകയോ വകയിരുത്താൻ ഇത്തവണയും സാധിച്ചിട്ടില്ല." അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ പ്രതീക്ഷയുണ്ടാക്കിയ ആസൂത്രണ പദ്ധതികളോ, പ്രാദേശിക വികസനത്തിനാവശ്യമായ ധനവിന്യാസങ്ങളോ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്താൻ പോലും സാധിക്കാത്തതിലൂടെ തവനൂരിന്റെയും പൊന്നാനിയുടെയും ഭാവി വികസനം ഉൾക്കൊള്ളുന്ന ദീഘവീക്ഷണം സർക്കാരിന് ഇല്ലെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു.
എം.എൽ.എമാരെന്ന നിലയിൽ കെ.ടി. ജലീലിനും നന്ദകുമാറിനും തങ്ങളുടെ മണ്ഡലങ്ങളുടെ പുരോഗതിക്കായി അടിസ്ഥാന സൗകര്യ വികസനത്തിനും പൊതുമേഖലാ പദ്ധതികൾക്കും വേദി ഒരുക്കാനാകാതെ പോയത് വലിയ പരാജയമാണെന്നും അഡ്വ. എ.എം. രോഹിത് വിമർശിച്ചു.
"സ്വന്തം നിയോജകമണ്ഡലത്തിലെ വികസന പദ്ധതികൾക്ക് ടോക്കൺ പ്രൊവിഷൻ അല്ലാതെ തുക വകയിരുത്താൻ പോലും സാധിക്കാത്തതി ലൂടെ എം എ ൽ എ മാരായ കെ ടി ജലീലിന്റെയും നന്ദകുമാറിന്റെയും കഴിവുകേടാണ് " അദ്ദേഹം കൂട്ടിച്ചേർത്തു.തവനൂർ, പൊന്നാനി ഉൾപ്പെടെയുള്ള ഭൂരിഭാഗം പ്രദേശങ്ങളും വിവിധ മേഖലകളിൽ അടിയന്തരമായ വികസന ഇടപെടലുകൾ ആവശ്യമുള്ളതാണെന്നും എന്നാൽ ബജറ്റിൽ ഇത്തരത്തിൽ അവഗണനം തുടരുമെങ്കിൽ അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ വികസന വാഗ്ദാനങ്ങളില്ലാത്തത് ജനങ്ങൾക്കിടയിൽ വലിയ അതൃപ്തി സൃഷ്ടിച്ചിരിക്കുകയാണെന്നും ഇതിന് ശക്തമായ ജനപ്രതിഷേധം ഉണ്ടാകേണ്ടതുണ്ടെന്നും അഡ്വ. എ.എം. രോഹിത് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.