ദുബായ് : എമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ, മൂന്ന് വർഷത്തിനിടയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന മുപ്പത് ദശലക്ഷത്തോളം 500 എംഎൽ പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടി.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ തടയുന്നത് ലക്ഷ്യമിട്ടു കൊണ്ട് 2022 ഫെബ്രുവരി 15-നാണ് ദുബായ് ക്യാൻ പദ്ധതി ആരംഭിച്ചത്. നഗരമൊട്ടാകെ സുസ്ഥിരതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും, ജനങ്ങൾക്കിടയിൽ സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ ശീലിപ്പിക്കുന്നതിനുമായാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഇത്തരം ഒരു പദ്ധതി 2022-ൽ ആരംഭിച്ചത്.ഈ പദ്ധതി നടപ്പിലാക്കി മൂന്ന് വർഷത്തിനിടയിൽ എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 30 ദശലക്ഷത്തോളം 500 എംഎൽ പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി ദുബായ് അധികൃതർ വ്യക്തമാക്കി. ഈ പദ്ധതിയുടെ ഭാഗമായി ദുബായിൽ 53 വാട്ടർ ഫൗണ്ടനുകൾ സ്ഥാപിച്ചിട്ടുണ്ട്. എമിറേറ്റിലെ നിവാസികൾകളുടെയും, സന്ദർശകരുടെയും ഇടയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് വെള്ളക്കുപ്പികളുടെ ഉപയോഗം കുറയ്ക്കുന്നതിനും, വീണ്ടും നിറച്ച് ഉപയോഗിക്കാവുന്ന കുപ്പികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി ദുബായ് നഗരത്തിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അമ്പത്തിമൂന്ന് വാട്ടർ സ്റ്റേഷനുകളിൽ നിന്നായി പൊതുജനങ്ങൾക്ക് വീണ്ടും ഉപയോഗിക്കാവുന്ന കുപ്പികളിൽ കുടിവെള്ളം ലഭ്യമാകുന്നതാണ്. ഈ പദ്ധതിയുടെ കീഴിൽ എമിറേറ്റിലെ ബീച്ചുകൾ, പാർക്കുകൾ, മാളുകൾ, ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയ പ്രധാന പൊതുഇടങ്ങളിൽ വാട്ടർ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഏതാണ്ട് 15 ദശലക്ഷത്തിലധികം ലിറ്റർ കുടിവെള്ളമാണ് ഇത്തരം സ്റ്റേഷനുകളിൽ നിന്ന് ലഭ്യമാക്കിയത്.ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ ദുബായ് ക്യാൻ പദ്ധതി; ഒഴിവാക്കിയത് 30 ദശലക്ഷത്തോളം പ്ലാസ്റ്റിക്ക് കുപ്പികൾ
0
ചൊവ്വാഴ്ച, ഫെബ്രുവരി 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.