കാസര്‍കോട് : കാസര്‍കോട് അഡൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി.
ദേലമ്പാടി പഞ്ചായത്തിലെ തലപ്പച്ചേരിയിലെ മോഹനയുടെ കിണറ്റിലാണ് പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി. വീട്ടുകാർ മൂന്ന് ദിവസമായി മോട്ടോര്‍ കേടായിരുന്നതിനാല്‍ കിണര്‍ ഉപയോഗിച്ചിരുന്നില്ല.കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് പുലി കിണറിലുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വെറ്ററിനറി സര്‍ജനും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തിയ ശേഷം പുലിയെ കിണറ്റില്‍നിന്ന് പുറത്തെത്തിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.