ന്യൂഡൽഹി :ഛത്തീസ്ഗഡ് മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി കോൺഗ്രസ് നിയമിച്ചു.
ഇതടക്കം വിവിധ സംസ്ഥാനങ്ങളിൽ പുതിയ എഐസിസി ഭാരവാഹികളെ നിയമിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഓഫിസിന്റെ ചുമതലക്കാരിലൊരാളായ സയിദ് നസീർ ഹുസൈൻ എംപിയാണ് ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ ചുമതലയുള്ള ജന. സെക്രട്ടറി. ഒഡീഷയിൽ യുപി മുൻ പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനാണു ചുമതല.കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവും കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ ബി.കെ.ഹരിപ്രസാദിനാണ് ഹരിയാനയുടെ ചാർജ്. ദീപക് ബാബരിയയ്ക്കാണ് ഇതുവരെ ചുമതലയുണ്ടായിരുന്നത്.ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന്റെ ചുമതല യൂത്ത് കോൺഗ്രസ് നാഷനൽ ഇൻ ചാർജ് ആയ കൃഷ്ണ അല്ലവരുവിനാണ്. ദീപ ദാസ്മുൻഷി കേരളത്തിന്റെ ചുമതലയിൽ തുടരും. തെലങ്കാനയുടെ അധികച്ചുമതല ഒഴിവാക്കി. മധ്യപ്രദേശിൽ നിന്നുള്ള മുൻ എംപി മീനാക്ഷി നടരാജനാണു തെലങ്കാനയുടെ ചുമതല.
ഹിമാചലിന്റെ ചുമലയിൽനിന്നുരാജീവ് ശുക്ലയെ നീക്കി. പകരം മഹാരാഷ്ട്രയിൽ നിന്നുള്ള രജനി പാട്ടീലിനെ നിയമിച്ചു. മറ്റ് എഐസിസി ഭാരവാഹികൾ: ഹരീഷ് ചൗധരി (മധ്യപ്രദേശ്), ഗിരീഷ് ചോടൻകർ (തമിഴ്നാട്,പുതുച്ചേരി), കെ.രാജു (ജാർഖണ്ഡ്), സപ്തഗിരി ശങ്കർ ഉലാക (മണിപ്പുർ, ത്രിപുര, സിക്കിം, നാഗാലാൻഡ്). പ്രത്യേക ചുമതലയില്ലാത്ത എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.