ഡല്‍ഹി: തിരക്കില്‍പ്പെട്ട് കുംഭമേളക്ക് പോകാനിരുന്ന 18 പേർ മരിച്ച ദുരന്തത്തിന് കാരണക്കാർ റെയില്‍വേയും കേന്ദ്രസർക്കാരുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കടുത്ത ദുഃഖമുണ്ടാക്കുന്നതാണ് സംഭവമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മരിച്ചവർക്ക് അനുശോചനമറിയിച്ച രാഹുല്‍ ഗാന്ധി അപകടത്തിന് കാരണം ഇന്ത്യൻ റെയില്‍വേയുടെയും കേന്ദ്രസർക്കാർ കെടുകാര്യസ്ഥതയാണെന്നും പറഞ്ഞു.പ്രയാഗ്രാജിലേക്ക് വൻതോതില്‍ ആളുകള്‍ പോകുമ്പോള്‍ മികച്ച മുന്നൊരുക്കം നടത്തണമായിരുന്നു. ആർക്കും മുന്നൊരുക്കത്തിലെ അപര്യാപ്തത മൂലം ജീവൻ നഷ്ടപ്പെടാൻ പാടില്ല. റെയില്‍വേയാണ് ദുരന്തത്തിന് ഉത്തരവാദിയെന്ന് ബി.എസ്.പി അധ്യക്ഷ മായാവതിയും പറഞ്ഞു.
ട്രെയിനിന്റെ പാളംതെറ്റലുകള്‍, മറ്റ് അപകടങ്ങള്‍ എന്നിവയിലെല്ലാം ജനങ്ങള്‍ക്ക് ജീവൻ നഷ്ടമാവുമ്പോഴും ടിക്കറ്റ് നിരക്ക് ഉയർത്തുന്നതല്ലാതെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു സൗകര്യവും റെയില്‍വേ നല്‍കുന്നില്ലെന്നും മായാവതി കുറ്റപ്പെടുത്തി.ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഭക്തരുടെ തിക്കിലും തിരക്കിലുംപെട്ട് 18 മരണം. 50 പേർക്ക് പരിക്കേറ്റു. മരിച്ചവരില്‍ 11 സ്ത്രീകളും നാലു കുട്ടികളുമാണുള്ളത്. മൂന്നുപേർ പുരുഷൻമാരാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
ശനിയാഴ്ച രാത്രി 10 മണിയോടെയുണ്ടായ അനിയന്ത്രിതമായ തിക്കും തിരക്കുമാണ് ആളപായത്തിനും പരിക്കിനും ഇടയാക്കിയത്. പ്രയാഗ് രാജിലേക്കുള്ള ട്രെയിൻ വരുന്ന 14,15 പ്ലാറ്റ്ഫോമുകളിലാണ് ആള്‍ക്കൂട്ടം തിങ്ങിക്കൂടിയത്. ഒരു ദിവസം അഞ്ചു ലക്ഷം വരെ ആളുകള്‍ യാത്ര ചെയ്യുന്നതാണ് ഡല്‍ഹി റെയില്‍വേ സ്റ്റേഷൻ.പ്രയാഗ്‌രാജ് എക്‌സ്പ്രസില്‍ പോകാനായി ആയിരങ്ങളാണ് രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്‌ഫോം 14ല്‍ നിന്നായിരുന്നു ഈ തീവണ്ടി പോകേണ്ടിയിരുന്നത്. അതേ സമയം 12, 13 പ്ലാറ്റ്ഫോമുകളില്‍ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്‌സ്പ്രസുകള്‍ വൈകിയതോടെ മൂന്നു പ്ലാറ്റ്‌ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.