ഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന് ആദ്യ കല്ലിട്ട കർസേവക് കാമേശ്വർ ചൗപാല്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ഡല്‍ഹിയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ദീർഘകാലമായി അസുഖബാധിതനായിരുന്നു. 2024 ഓഗസ്റ്റില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഷ്ട്രീയ നോതാക്കള്‍ എന്നിവരുള്‍പ്പെടെയുള്ളവർ ചൗപാലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.ആർഎസ്‌എസ് നേതാവും രാമ ജന്മഭൂമി പ്രസ്ഥാന നേതാവുമായിരുന്ന ചൌപാല്‍ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗവുമായിരുന്നു. മുതിർന്ന ബിജെപി നേതാവും രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ട്രസ്റ്റിയുമായ കാമേശ്വർ ചൗപാല്‍ ജിയുടെ നിര്യാണത്തില്‍ ഞാൻ അതീവ ദുഃഖിതനാണ്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ സമർപ്പിത രാമ ഭക്തനായിരുന്നു അദ്ദേഹം," പ്രധാനമന്ത്രി മോദി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. 1989ല്‍ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ആദ്യ കല്ലിട്ട കാമേശ്വറിനെ ആർഎസ്‌എസ് ആദ്യത്തെ കർസേവകനായി ആദരിച്ചിരുന്നു. ബിഹാറിലെ സുപോള്‍ സ്വദേശിയായ കാമേശ്വർ ചൗപാല്‍ 2002 മുതല്‍ 2014 വരെ ബിഹാർ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയിയുടെ സ്ഥാനാർത്ഥിയായി സുപോളില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല.അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ആദ്യ കല്ലിട്ട കര്‍സേവക് കാമേശ്വര്‍ ചൗപാല്‍ അന്തരിച്ചു
0
ശനിയാഴ്ച, ഫെബ്രുവരി 08, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.