കോഴിക്കോട്: താമരശ്ശേരിയില്‍ അംഗനവാടി അധ്യാപിക മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചതായി പരാതി.
മൂന്നാം തോട് സുധി മെമ്മോറിയല്‍ അംഗനവാടിയിലെ അധ്യാപിക മിനിക്കെതിരെയാണ് ആരോപണം ഉയർന്നത്.മലബാർ ഉന്നതി നിവാസികളായ ഷിബിൻ, അനുകൃഷ്ണ ദമ്പതികളുടെ മകള്‍ക്കാണ് പരിക്കേറ്റത്. അധ്യാപികക്കെതിരെ കുടുംബം താമരശ്ശേരി പൊലീസില്‍ പരാതി നല്കി. താമരശ്ശേരി മൂന്നാം തോട് സുധി മെമ്മോറിയല്‍ അങ്കണവാടിയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. അംഗനവാടിയില്‍ നിന്ന് അമ്മയ്ക്കൊപ്പം പോകാനായി കരഞ്ഞ കുഞ്ഞിനെ ടീച്ചർ ബലമായി ക്ലാസിനുള്ളിലേക്ക് വലിച്ചു. വലിയുടെ ആഘാതത്തില്‍ കുഞ്ഞിന്റെ കൈക്ക് പരിക്കേല്‍ക്കുകയായിരുന്നു.
വേദനയെത്തുടർന്ന് കുഞ്ഞ് അംഗനവാടില്‍ വെച്ച് കരഞ്ഞെങ്കിലും ടീച്ചർ ശ്രദ്ധിച്ചില്ല. വീട്ടിലെത്തിയ ശേഷം കുഞ്ഞ് കൈ അനക്കാത്തതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സാരമായി പരിക്കേറ്റ വിവരം മനസിലാകുന്നതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഇതിന് മുൻപും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നാരോപിച്ച് നാട്ടുകാരും ടീച്ചർക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ടീച്ചർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.