തിരുവനന്തപുരം: വഴി തർക്കത്തിനിടെ അയിരൂരില്‍ 14കാരനോട് പൊലീസ് അതിക്രമമെന്ന് പരാതി.
അതിർത്തി തർക്കത്തിന്റെ ഭാഗമായി പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ തടയാൻ ചെന്ന കുട്ടിയെ പൊലീസ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.ദേഹത്ത് വണ്ടി കയറ്റിയിറക്കുമെന്ന് അയിരൂർ പൊലീസ് ഭീഷണിപ്പെടുത്തി. കുട്ടിയെ തള്ളിയിട്ടതായും, കുട്ടിയുടെ കൈകള്‍ക്ക് പൊട്ടലുള്ളതായും കുടുംബത്തിന്റെ പരാതിയിലുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ സമ്മർദ്ദത്താലാണ് പൊലീസ് ഭീഷണിയെന്ന് കുട്ടിയുടെ കുടുംബം പറയുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ കുടുംബവും പതിനാല് വയസ്സുകാരന്റെ കുടുംബവും തമ്മില്‍ അതിർത്തി തർക്കം ഉണ്ടായിരുന്നു. കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പരിക്കേറ്റ കുട്ടിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. സംഭവം വിവാദമായതോടെ പൊലീസുകാർ കുട്ടിയുടെ വീട്ടുകാരുമായി സമവായത്തിന് ശ്രമിച്ചു.എന്നാല്‍ കേസുമായി മുന്നോട്ട് പോകുമെന്ന് കുട്ടിയുടെ കുടുംബം പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.