ഏത് കാലാവസ്ഥയിലും ഡിമാൻഡുള്ള ഒരു പഴമാണ് മുന്തിരി. വിറ്റാമിൻ എ,സി,ബി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയ മുന്തിരി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
കലോറി കുറവും നാരുകള്‍ ധാരാളവുമടങ്ങിയ പഴമാണിത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. അതിനാല്‍ പ്രമേഹ രോഗികള്‍ മുന്തിരി കഴിക്കുന്നതും വളരെ നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്.എത്ര ഗുണമുണ്ടെന്ന് പറഞ്ഞാലും മുന്തിരി കഴുകാതെ കഴിച്ചാല്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ വരും. കാരണം, പഴങ്ങളില്‍ തന്നെ ഏറ്റവും കൂടുതല്‍ കീടനാശിനി പ്രയോഗം നടത്തിയിരിക്കുന്നത് മുന്തിരിയിലാണ്.
മുന്തിരി വെറും വെള്ളത്തില്‍ കഴുകിയാല്‍ വൃത്തിയാകില്ല. മുന്തിരിയിലെ കീടനാശിനികള്‍ പോകാൻ എങ്ങനെ കഴുകണമെന്ന് നോക്കാം?ഉപ്പും മഞ്ഞളും
ഉപ്പും കുറച്ച് മഞ്ഞള്‍പ്പൊടിയും ചേർത്ത വെള്ളത്തില്‍ മുന്തിരി കുറച്ച് നേരം മുക്കി വയ്ക്കുക. ശേഷം അതെടുത്ത് സാധാരണ വെള്ളത്തില്‍ കഴുകി കഴിക്കാം. ഇത് മുന്തിരിയില്‍ നിന്ന് കീടനാശിനിയെ അകറ്റുന്നു.
ബേക്കിംഗ് സോഡ
മുന്തിരി വാങ്ങി വീട്ടിലെത്തിയ ഉടൻ കുറച്ച് ചൂടുള്ള വെള്ളത്തില്‍ ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത് 5-10 മിനിട്ട് വരെ മുക്കി വയ്ക്കുക. ശേഷം അത് സാധാരണ വെള്ളത്തില്‍ കഴുകി കഴിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.