ചാലിശ്ശേരി പള്ളിയിൽ മഞ്ഞനിക്കര പാത്രീയർക്ക പതാക ഘോഷയാത്രക്ക് സ്വീകരണം നൽകി,.

ചാലിശ്ശേരി പള്ളിയിൽ മഞ്ഞനിക്കര പാത്രീയർക്ക പതാക ഘോഷയാത്രക്ക് സ്വീകരണം നൽകി,.

മലപ്പുറം: ചാലിശ്ശേരി സെൻറ് പീറ്റേഴ്സ് ആൻ്റ്  സെൻ്റ്  പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ മഞ്ഞനിക്കര പാത്രിയർക്ക പതാക ഘോഷയാത്രക്ക് ഞായറാഴ്ച രാവിലെ സ്വീകരണം നൽകി.

മഞ്ഞനിക്കര ദയറായിൽ  കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറോൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രൃതീയൻ പാത്രീയർക്കീസ് ബാവയുടെ 93മത്  ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് വയനാട് മീനങ്ങാടി പള്ളിയിൽ നിന്ന് ജനുവരി 31 വെള്ളിയാഴ്ച ആരംഭിച്ച പതാക ഘോഷയാത്രയെ  ജനറൽ കൺവീനർ ഇ.സി. രാജു മണീട് മലബാർ കൺവീനർ പൈലിക്കുഞ്ഞ് വട്ടശേരി , ട്രഷർ സിജു ജോസ് ആരക്കുന്നം , സണ്ണി മുളന്തുരുത്തി , ബിനു കുഴിവേലി , എന്നിവരുടെ നേതൃത്യത്തിലാണ് 
ഘോഷയാത്ര നടക്കുന്നത്

മലബാർ , കോഴിക്കോട് ഭദ്രാസനങ്ങളിലെ 80 ഓളം പള്ളികളിലും കുറ്റിപ്പുറം യാക്കോബായ പള്ളിയിലെ  സ്വീകരണത്തിനു ശേഷം  തൃശൂർ ഭദ്രാസനത്തിൻ്റെ പ്രവേശന കവാടമായ ചാലിശേരി യാക്കോബായ സുറിയാനി  പള്ളിയിൽ  ഞായറാഴ്ച രാവിലെ എട്ടിനാണ്പ താക ഘോഷയാത്ര എത്തിയത്.

ഇടവക വികാരി ഫാ. ബിജു മുങ്ങാകുന്നേൽ ,  ട്രസ്റ്റി സി.യു ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ്, മാനേജിംഗ്കമ്മറ്റിയംഗങ്ങൾ , വിശ്വാസികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു

തുടർന്ന് പെരുന്നാളിൻ്റെ  ഭാഗമായി പള്ളിയിൽ വികാരി ഫാ. ബിജുമുങ്ങാംകുന്നേൽ പാത്രിയർക്ക പതാക ഉയർത്തി

.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network