ഡൽഹി: ജനപ്രിയ പേയ്മെന്റ് സംവിധാനമാണ് ഇന്ന് ഗൂഗിള്‍ പേ. മൊബൈല്‍ റീചാർജ് മുതല്‍ ബില്‍ പേയ്‌മെന്റുകള്‍ വരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും ഗൂഗിള്‍ പേ ഉപയോഗിക്കുന്നു.
എന്നാല്‍ ചില സേവനങ്ങള്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ കണ്‍വീനിയൻസ് ഫീസ് നല്‍കണം എന്നുള്ള കാര്യം പലർക്കും അറിയില്ല. മുൻപ് സൗജന്യമായി നല്‍കിയിരുന്ന പല സേവനങ്ങള്‍ക്കും ഗൂഗിള്‍ പേ ഇപ്പോള്‍ ഉപയോക്താക്കളില്‍ നിന്നും ഫീസ് ഈടാക്കിയിട്ടുണ്ട് എന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തിനൊക്കെയാണ് ഫീസ് നല്‍കേണ്ടത്?ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാർഡുകള്‍ വഴി പണമടച്ചാല്‍
വൈദ്യുതി, ഗ്യാസ് ഏജൻസി ബില്ലുകള്‍പോലുള്ള യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുമ്പോള്‍ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാർഡുകള്‍ ഉപയോഗിച്ചാല്‍ ഉപയോക്താക്കളില്‍ നിന്ന് ഇനി പ്രോസസ്സിംഗ് ഫീസ് ഈടാക്കിയേക്കും. ഇത്തരത്തില്‍ ഫോണ്‍പേയും പേടിഎമ്മും സമാനമായ ഫീസ് ഈടാക്കുന്നുണ്ട്
ഈ ഫീസ് ഇടപാട് തുകയുടെ 0.5% മുതല്‍ 1% വരെയാകാം എന്നാണ് റിപ്പോർട്ട്. ഇത് റുപേ കാർഡുകള്‍ വഴി പണമടച്ചാലും ബാധകമാണ്. എന്നാല്‍, ചില ബില്‍ പേയ്‌മെന്റ് വിഭാഗങ്ങളില്‍ കാർഡ് പേയ്‌മെന്റുകള്‍ അനുവദനീയമല്ലെന്ന് ഗൂഗിള്‍ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. ഗൂഗിള്‍ പേ ഉപയോഗിക്കുന്ന വ്യക്തി ഡെബിറ്റ് കാർഡ് വഴി ബില്‍ പേയ്‌മെന്റ് നടത്തുമ്പോള്‍ മൊത്തം ബില്‍ തുകയില്‍ ഫീസും കൂടി ഉള്‍പ്പെടുത്തിയാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ യുപിഐ വഴിയാണ് ബില്‍ പേയ്‌മെന്റുകള്‍ നടത്തുന്നതെങ്കില്‍, പ്രോസസ്സിംഗ് ഫീസ് ഈടാക്കില്ല.ഫീസ് എങ്ങനെയാണ് കണക്കാക്കുന്നത്?
നിരവധി മാനദണ്ഡങ്ങള്‍ ഈ തുക കണക്കാക്കുന്നതിനുണ്ട്. ബില്‍ പേയ്‌മെന്റ് ചെയ്യുന്ന സമയത്ത് ഇത് കൃത്യമായ കാണിക്കും. ബില്‍ പേയ്‌മെന്റ് ഇടപാട് വിശദാംശങ്ങളോടൊപ്പം ഈ തുകയും പ്രത്യേകം കാണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.