ഞെട്ടിപ്പിക്കുന്ന വാർത്ത: നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു'; കോണ്‍ഗ്രസ് കേരള ഘടകത്തിനെതിരെ രൂക്ഷ വിമർശനവുമായി നടി പ്രീതി സിന്‍റ,

മുംബൈ: തന്റെ വായ്പകള്‍ എഴുതിത്തള്ളിയെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബിജെപിക്ക് നല്‍കിയതായുമുള്ള വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് കേരള ഘടകത്തിനെതിരെ ബോളീവുഡ് നടി പ്രീതി സിന്റ.

വ്യാജ വാര്‍ത്തകള്‍ കണ്ട് നടി ഞെട്ടല്‍ പ്രകടിപ്പിച്ചു. ഒരു പതിറ്റാണ്ട് മുമ്പ് തന്നെ വായ്പ പൂര്‍ണമായും തിരിച്ചടച്ചിരുന്നുവെന്ന് പ്രീതി സിന്റ വ്യക്തമാക്കി.

നടി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബിജെപിക്ക് നല്‍കി 18 കോടി എഴുതിത്തള്ളിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ കേരള ഘടകം പോസ്റ്റ് ചെയ്തത്. താന്‍ സ്വന്തമായാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതെന്നാണ് നടി പ്രതികരിച്ചത്.

നിങ്ങളുടെ പ്രവൃത്തിയില്‍ ഞാന്‍ ലജ്ജിക്കുന്നു. ആരും എനിക്ക് വേണ്ടി ഒന്നും എഴുതിത്തള്ളിയില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയോ അവരുടെ പ്രതിനിധിയോ എന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ഗോസിപ്പുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് കണ്ട് ഞെട്ടിപ്പോയി''- നടി എക്‌സില്‍ കുറിച്ചു.
10 വര്‍ഷം മുമ്പ് വായ്പയെടുത്തത് മുഴുവന്‍ തിരിച്ചടച്ചു. വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അത് സ്ഥിരീകരിക്കാത്തവരോട് നടി നിരാശ പ്രകടിപ്പിച്ചു. അടുത്ത തവണ ദയവായി എന്റെ പേര് പരാമര്‍ശിക്കുന്നതിന് മുമ്പ് കഥ സത്യമാണോ അല്ലയോ എന്ന് കണ്ടെത്തുക - നടി കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !