എറണാകുളത്ത് കാർ സർവീസ് സെന്ററിൽ തീപിടുത്തം ഒഴിവായത് വൻ ദുരന്തം,.

കൊച്ചി: കളമശേരി സീപോർട്ട് - എയർപോർട്ട് റോഡിൽ കാർ സർവീസ് സെന്‍ററിൽ തീപിടുത്തം. പോപ്പുലർ ഹുണ്ടായ് കാർ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. 

രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വാഹനങ്ങളുടെ സ്പെയർ പാർട്സ് സ്റ്റോർ റൂമും പാർട്സുകളും പൂർണമായി കത്തി നശിച്ചു. അപകടം നടക്കുമ്പോൾ സർവീസ് സെന്‍ററിനകത്ത് വാഹനങ്ങളും ഓയിൽ നിറച്ച ബാരലുകളും ഉണ്ടായിരുന്നുവെങ്കിലും ഉടൻ പുറത്തേക്ക് മാറ്റിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. 
തൃക്കാക്കരയിൽ നിന്നും ഏലൂർ ഉദ്യോഗമണ്ഡലിൽ നിന്നും അഗ്നിശമന യൂണിറ്റുകൾ എത്തി ഒരു മണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്.
തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. നാശനഷ്ടവും കണക്കാക്കിയിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !