തവനൂർ: 18 വയസ്സിനു മുകളിലുള്ള ഭിന്നശേഷി ക്കാരാണ് തവനൂർ പ്രതീക്ഷാഭവനിലുള്ളത്. ഉദാരമതികളായവരുടെ സഹകരത്താൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി
അവരുടെ ജീവിത നിലവാരം ഉയത്തുകയാണ് "നമ്മുക്കും കൈകോർക്കാം" എന്ന പരിപാടി. തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ എ.കെ.പ്രേമലത അധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ.എ.ജുൽന, പ്രതിക്ഷാഭവൻ സൂപ്രണ്ട് ടി.അജിത്ത് കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ.പി അബ്ദുൾ കരീം, സെക്രട്ടറി ആർ.കെ ജവഹർ അലി, തിരൂർ അൽഅമീൻ സാധു സംരക്ഷണ കമ്മിറ്റി സെക്രട്ടറി പുളിക്കൽ ഹംസുക്കോയ,നാലകത്ത് സെക്കറിയ, മുല്ലപ്പിള്ളി ബാലചന്ദ്രൻ, രാജേഷ് പ്രശാന്തിയിൽ, കെ.ആർ ഹർജിത്ത്, ദീപ ദിവാകരൻ എന്നിവർ പ്രസംഗിച്ചു. കുറ്റിപ്പുറംവ്യാപാരി വ്യവസായി ഏകോപന സമിതി ടെലിവിഷനും, എടപ്പാൾ ലോട്ടറി ക്ലബ് ഒരു ഫ്രീസറും, തിരൂർ അൽ അമീൻ സാധു സംരക്ഷണ കമ്മിറ്റി വാഷിംഗ് മിഷിയനും സൗജന്യമായി പ്രതീക്ഷാഭവനു നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.