പാലാ : ആഫ്രിക്കൻ രാജ്യമായ സിംബാവേ വ്യവസായ- വാണിജ്യ വകുപ്പ് മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി പാലായിൽ.
ശനിയാഴ്ച്ച ഉച്ചക്ക് 12 മണിക്ക് പാലായിലെത്തി ളാലം സെന്റ്. മേരീസ് പള്ളി സിമിത്തേരിയിൽ അടക്കം ചെയ്തിരിക്കുന്ന ബഹുമാനപ്പെട്ട അബ്രാഹം കൈപ്പൻപ്ലാക്കൽ അച്ചന്റെ കബറിടം സന്ദർശിക്കും.സിംബാവേയുടെ ഇന്ത്യൻ അമ്പാസിഡർ സ്റ്റെല്ല എൻകോമയും സിംബാവെ ട്രേഡ് കമ്മീഷണർ ബിജു എം കുമാറും കോൺസുലേറ്റിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കും. അതിനുശേഷം ചെത്തിമറ്റത്തുള്ള ദേവദാൻ സെന്ററിലെത്തുന്ന അദ്ദേഹം അവിടുത്തെ അന്തേവാസികളെ കണ്ട് അവരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചതിനുശേഷം മടങ്ങും. വിദേശത്തു നിന്നെത്തുന്ന മന്ത്രിയെ സ്വീകരി ക്കുന്നതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ സി. പീയൂഷ SMS, പ്രൊവിൻഷ്യൽ സൂപ്പീരിയർ സി. കാർമൽ ജിയോ SMS, ദേവദാൻ സെന്റർ മദർ സുപ്പീരിയർ സി. സൗമ്യത SMS, പ്രോഗ്രാം കോഡിനേറ്റർ സി ജോസ്മിത SMS എന്നിവർ അറിയിച്ചു.സിംബാവേ വ്യവസായ മന്ത്രി ശനിയാഴ്ച്ച പാലായിലെത്തുന്നു.
0
വെള്ളിയാഴ്ച, ഫെബ്രുവരി 21, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.