തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ TRACE പദ്ധതിയുടെ ഭാഗമായി പട്ടികജാതി - വർഗ വിഭാഗക്കാരായ ജേണലിസം ട്രെയിനികളെ തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി /പട്ടികവർഗ വിഭാഗക്കാരായ 15 യുവതി യുവാക്കള്‍ക്ക് വിവിധ മാധ്യമ സ്ഥാപനങ്ങളിലും പട്ടികജാതി /പട്ടികവർഗ വികസന വകുപ്പുകളിലെ ചീഫ് പബ്ലിസിറ്റി ഓഫീസുകളിലും പരമാവധി രണ്ടു വർഷത്തെ പരിശീലനമാണ് നല്‍കുക.പ്രായപരിധി : 21-35 വയസ്സ്, നിയമന കാലാവധി : പരമാവധി രണ്ടു വർഷം, നിയമിക്കപ്പെടുന്നവർക്ക് ഓണറേറിയമായി പ്രതിമാസം 15,000/- രൂപ വീതം വകുപ്പ് നല്‍കും.13 പേരെ സംസ്ഥാനത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളിലും 2 പേരെ പട്ടികജാതി /പട്ടികവർഗ വികസന വകുപ്പിലെ ചീഫ് പബ്ലിസിറ്റി ഓഫീസുകളിലുമാണ് പരിശീലനത്തിനായി നിയമിക്കുക. ലഭ്യമായ അപേക്ഷകളില്‍ നിന്നും അർഹതയുള്ള അപേക്ഷകരെ കണ്ടെത്തി അഭിമുഖം നടത്തിയായിരിക്കും നിയമനം.
വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.keralamediaacademy.org, www.scdd.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാല്‍ മാർഗമോ സമർപ്പിക്കാം. അവസാന തിയതി 24.02.2025.
അപേക്ഷ അയയ്ക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോർട്ട് എയർപോർട്ട് റോഡ്, കാക്കനാട്, കൊച്ചി-682030 ഫോണ്‍-0484-242227
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.