കനത്ത ചൂട്:ആലപ്പുഴയിൽ ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിച്ച്‌ സിലിണ്ടര്‍, തീ പടര്‍ന്ന് വീടും കത്തിനശിച്ചു:

ഹരിപ്പാട്: ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച്‌ വീട് പൂർണമായും കത്തി നശിച്ചു. വീയപുരം ഇരതോട് പാലത്തിന് കിഴക്ക് നിരണം 11-ാം വാർഡില്‍ ആറ്റുമാലില്‍ പള്ളിയ്ക്ക് സമീപം വാഴച്ചിറയില്‍ സുബാഷ് ശ്രീജാ ദമ്പതികളുടെ വീടാണ് ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെ പൂർണ്ണമായും കത്തി നശിച്ചത്.

രണ്ടു മുറികളും അടുക്കളയുമായി അലുമിനിയം ഷീറ്റ് ഉപയോഗിച്ച്‌ തീർത്ത വീടാണ് അഗ്നിക്കിരയായത്. 

ചൂട് കൂടിയതിനെ തുടർന്ന് ഗ്യാസ് സിലണ്ടർ ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയും തീ പിടിത്തം ഉണ്ടാവുകയുമായിരുന്നു. ഹരിപ്പാട് തകഴി തിരുവല്ല എന്നിവിടങ്ങളില്‍ നിന്നായി അഗ്നിശമന സേനയുടെ 4 യൂണിറ്റുകള്‍ സ്ഥലത്തെത്തിയെങ്കിലും മുഴുവൻ ഗൃഹോപകരണങ്ങളും സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും കത്തി നശിച്ചു.

പെയിന്റിങ് തൊഴിലാളിയായ സുഭാഷ് ജോലിക്ക് പോയിരുന്നു. ഭാര്യ ശ്രീജ കുട്ടികളെ സ്കൂളില്‍ വിട്ടതിനുശേഷം ഹരിപ്പാട്ട് സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കും പോയിരുന്നു.
വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. വീട് പൂർണ്ണമായും കത്തി നശിച്ചതിനാല്‍ മാറിയുടുക്കാൻ വസ്ത്രങ്ങള്‍ പോലുമില്ലാത്ത അവസ്ഥയിലാണ് കുടുംബം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !