നിജ്ജാറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് ഇന്ത്യക്കാർക്ക് ജാമ്യം; കാനഡക്ക് വൻ തിരിച്ചടി

ഒട്ടാവ: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് ഇന്ത്യക്കാർക്ക് കനേഡിയൻ കോടതി ജാമ്യം നൽകി. പ്രതികളുടെ മോചനം കാനഡക്ക് വൻ തിരിച്ചടിയാണ്. 

കേസിൽ തെളിവുകൾ സമർപ്പിക്കാൻ പ്രോസിക്യുഷൻ മനഃപൂർവം വൈകിപ്പിക്കുന്നതായി ആരോപണമുയർന്നിരുന്നു. കേസിന്റെ വിചാരണ നടക്കുന്നത് ബ്രിട്ടീഷ് കൊളംബിയ സുപ്രീംകോടതിയിലാണ്. ഫെബ്രുവരി 11നാണ് കേസിൽ അടുത്ത വാദം കേൾക്കുക. അതിനിടയിലാണ് പ്രതികൾക്ക് കനേഡിയൻ കോടതി ജാമ്യം അനുവദിച്ചത്. 

2023 ജൂണിലാണ് നിജ്ജാർ കൊല്ലപ്പെട്ടത്. ഇന്ത്യൻ പൗരൻമാരായ കരൺ ബ്രാർ, അമൻദീപ് സിങ്, കമൽപ്രീത് സിങ്, കരൻപ്രീത് സിങ് എന്നിവരെയാണ് കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ മേയിൽ അറസ്റ്റ് ചെയ്തത്. 

കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ സർക്കാറിന്റെ പങ്ക് ആരോപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തുവന്നിരുന്നു. ഇൗ കേസ് ഇന്ത്യ-കാനഡ നയതന്ത്രബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. എന്നാൽ ഇന്ത്യ ആരോപണം നിഷേധിക്കുകയായിരുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !