ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ഥാടന സംഗമമായ കുംഭമേളയ്‌ക്ക് ഇന്ന്(ജനുവരി 14) തുടക്കമായിരിക്കുകയാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന ഈ പരിപാടിയ്‌ക്കായി പ്രയാഗ്‌രാജ് ഒരുങ്ങിയിരിക്കുകയാണ്. 12 വർഷത്തിലൊരിക്കെ മാത്രം നടക്കുന്ന പൂർണ കുംഭമേളയ്ക്കായി ആദരവുമായി ഒപ്പം ഗൂഗിളും എത്തിയിരിക്കുകയാണ്.
ഉപയോക്താക്കൾ 'കുംഭമേള' എന്ന് തിരയുമ്പോൾ പുഷ്‌പവൃഷ്‌ടിയുടെ സ്‌പെഷ്യൽ ആനിമേഷൻ സ്‌ക്രീനിൽ വരുന്ന തരത്തിൽ ക്രമീകരിച്ചാണ് ഗൂഗിൾ മേളയ്ക്ക് ആദരവ് പ്രകടിപ്പിക്കുന്നത്. 'മഹാകുംഭ്', 'കുംഭമേള' എന്നിങ്ങനെയുള്ള വാക്കുകൾ ഗൂഗിളിൽ തിരയുമ്പോഴാണ് ഈ പ്രത്യേക ആനിമേഷൻ കാണാനാകുക. ഗൂഗിളിൽ ഏത് ഭാഷയിൽ തിരഞ്ഞാലും റോസാപ്പൂക്കളുടെ ഇതളുകൾ വീഴുന്നതായി കാണാം.
എങ്ങനെ കാണാം?
പ്രത്യേക ആനിമേഷൻ കാണുന്നതിനായി ഫോണിൽ ഗൂഗിൾ സെർച്ച് എഞ്ചിൻ തുറന്ന് നിങ്ങളുടെ ഭാഷയിൽ 'കുംഭമേള' എന്ന് തിരഞ്ഞാൽ മാത്രം മതി. തുടർന്ന് കുംഭമേളയുമായി ബന്ധപ്പട്ട വിവരങ്ങൾ സ്‌ക്രീനിൽ വരും. സ്‌ക്രീൻ വെറുതെ സ്‌ക്രോൾ ചെയ്യുമ്പോൾ തന്നെ റോസാപ്പൂക്കളുടെ ഇതളുകൾ വീഴുന്നതായി കാണാനാകും.ഇനി സെർച്ച് ചെയ്യുമ്പോൾ പുഷ്‌പവൃഷ്‌ടി വന്നില്ലെങ്കിലും നിങ്ങൾ വിഷമിക്കേണ്ട.
താഴോട്ട് സ്‌ക്രോൾ ചെയ്യുമ്പോൾ സ്‌ക്രീനിൽ തന്നെയായി മൂന്ന് ഓപ്‌ഷനുകൾ കാണാനാകും. ഇതിൽ മധ്യവശത്തുള്ള ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌താലും നിങ്ങൾക്ക് ആനിമേഷൻ കാണാനാവും. അതേസമയം ഇടതുവശത്തുള്ള ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌താൽ ആനിമേഷൻ സ്‌ക്രീനിൽ വരാതെ ക്രമീകരിക്കാനാകും.കൂടാതെ ഈ ആനിമേഷൻ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുന്നതിനായി വലതുവശത്ത് ഷെയർ ഓപ്‌ഷനും നൽകിയിട്ടുണ്ട്. ഫേസ്‌ബുക്ക്, വാട്ട്‌സ്‌ആപ്പ്, ട്വിറ്റർ, ഇമെയിൽ തുടങ്ങിയവ വഴി ലിങ്ക് മറ്റുള്ളവർക്ക് പങ്കിടാനാകും. മധ്യവശത്തുള്ള ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌താൽ വീണ്ടും ആനിമേഷൻ കാണാനാകും. ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് 2025 ലെ കുംഭമേള നടക്കുന്നത്. മകര സംക്രാന്തി മുതൽ ശിവരാത്രി വരെയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.