ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചിട്ട് നടപടിയെടുക്കുന്നതിനിൽ വീഴ്ച വരുത്തിയ നെന്മാറ എസ് എച്ച് ഒയ്ക്ക് സസ്പെൻഷൻ

നെന്മാറ: ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും നടപടി എടുക്കാതെ വീഴ്ച വരുത്തിയതിന് നെന്മാറ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ.

ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകാത്തതാണ് എസ്പിയുടെ നടപടി.  ഉത്തരമേഖല ഐജിയാണ് എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സസ്‌പെൻഡ് ചെയ്തത്. ചെന്താമരയുടെ ഭീഷണി സംബന്ധിച്ച് നാട്ടുകാരുടെ പരാതി അവഗണിച്ചതും വീഴ്ചയാണെന്ന് റിപ്പോർട്ടിലുണ്ട്.

അതിനിടെ, പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര വിറ്റ ഫോൺ ഓൺ ആയി. കോഴിക്കോട് തിരുവമ്പാടിയിൽ വച്ച് സിം ആക്ടീവ് ആകുകയായിരുന്നു. ചെന്താമര മുമ്പ് തിരുവമ്പാടി ക്വാറിയിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. അതേസമയം, സിം ഓൺ ആക്കിയത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാകാനുള്ള സാധ്യതയുമുണ്ട്.

ചെന്താമരയ്ക്കായി നെല്ലിയാമ്പതി മലയിലും തിരച്ചിൽ തുടരുന്നുവെന്ന് പാലക്കാട് എസ്പി അജിത് കുമാർ പറഞ്ഞു. മറ്റൊരു ടീം കൂടി അവിടം കേന്ദ്രീകരിച്ച് പരിശോധന നടത്തും. കെഡാവർ ഡോഗിനെ ഉപയോഗിച്ച് നാളെ പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !