സൗദി: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ് പെയ്തത്.
മക്ക മദീന ജിദ്ദ എന്നിവിടങ്ങളിൽ കാലാവസ്ഥാ വിഭാഗം പ്രവചിച്ച പോലെ ശക്തമായി മഴ പെയ്തു.മക്ക, മദീന, തബൂക്ക്, അൽജൗഫ് തുടങ്ങിയ പ്രവിശ്യകളിൽ ഇന്ന് പുലർച്ചെ മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മഴയെ നേരിടാനായി വ്യാപകമായ തയ്യാറെടുപ്പുകളാണ് സിവിൽ ഡിഫൻസും, മുനിസിപ്പാലിറ്റി അധികൃതരും റെഡ്‌ക്രെസൻറും ഒരുക്കിയിരുന്നത്.
ജിദ്ദയിൽ മഴയെ തുടർന്ന് നിരവധി റോഡുകൾ വെള്ളത്തിൽ മുങ്ങിയെങ്കിലും, വെള്ളം ഒഴിവാക്കാനുള്ള തയ്യാറെടുപ്പുകൾ നേരത്തെ തന്നെ നടത്തിയിരുന്നത് കൊണ്ട് വലിയ തോതിൽ ഗതാഗതം തടസ്സപ്പെട്ടില്ല. 4000 തൊഴിലാളികളും, 1800 യന്ത്ര സാമഗ്രികളും, 15 സഹായ കേന്ദ്രങ്ങളുമടക്കം മഴയെ നേരിടാനായി എല്ലാ സജ്ജീകരണങ്ങളും ജിദ്ദ മുനിസിപ്പാലിറ്റി ഒരുക്കിയിരുന്നു.
റാബഖിൽ കടലിൽ തിരമാലകൾ മേൽപ്പോട്ടുയർന്ന് ജലഗോപുരം രൂപപ്പെട്ടു. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.