തൃശൂര് : ഗൾഫിൽ നിന്നും വന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലെ പ്രതികള് അറസ്റ്റില് .
അകലാട് എം.ഐ.സി സ്‌കൂൾ റോഡിന് സമീപമുള്ള മുഹമ്മദ് സഫ്‌വാൻ(30), അകലാട് സ്വദേശി ഷെഹീൻ(29), പുന്നയൂർക്കുളം അണ്ടത്തോട് സ്വദേശി നെദീം ഖാൻ(29), അകലാട് സ്വദേശി ആഷിഫ് ഫഹ്‌സാൻ(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എടക്കഴിയൂർ മഞ്ചറമ്പത്ത് വീട്ടിൽ അലി മകൻ ഷനൂപിനെയാണ് പ്രതികൾ രണ്ട് ദിവസത്തോളം തടങ്കലിൽ വെച്ച് മർദിച്ചത്.
ഗൾഫിൽ നിന്നും കടത്തികൊണ്ടുവന്ന സ്വർണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പ്രതികൾ യുവാവിനെ തട്ടിക്കൊണ്ടുപോയി. എടക്കഴിയൂരുള്ള വീട്ടിൽനിന്നും യുവാവിനെ തട്ടിക്കൊണ്ടുവന്ന ഗുരുവായൂർ കിഴക്കേ നടയിലുള്ള ലോഡ്ജിൽ തടങ്കലിൽ വെച്ചും, വാടാനപ്പിള്ളി ബീച്ചിലും മർദിച്ച കേസിലാണ് നാലു പ്രതികൾ പിടിയിലായത്.
ചാവക്കാട് എസ്.എച്ച്.ഒ. വി.വി. വിമലിൻ്റെ പോലീസ് പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന ഗുരുവായൂരുള്ള ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. എസ്.ഐമാരായ പി.എസ്. അനിൽകുമാർ, എസ്. വിഷ്ണു, സി.പി.ഒമാരായ ഷിഹാബ്, ജി. അരുൺ, രജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.