തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സർക്കാർ 73 കോടി രൂപ അനുവദിച്ചു.
മെറ്റിരിയൽ കോസ്റ്റിലെ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും ചേർത്താണ് അനുവദിച്ചത്. ഹെഡ്മാസ്റ്റർമാരുടെ അക്കൗണ്ടിലേക്ക് ഉടൻ തുക വിതരണം ചെയ്യും. ഉച്ചഭക്ഷണ പദ്ധതിയിൽ പ്രധാനാധ്യാപകർ നേരിടുന്ന പ്രതിസന്ധി വലിയ വാർത്തയായിരുന്നു.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്തു.
2016ൽ തുക നിശ്ചയിച്ചപ്രകാരമാണ് ഇപ്പോഴും ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടുപോകുന്നത്. ഉച്ചഭക്ഷണ പദ്ധതിക്കായി സർക്കാർ അനുവദിക്കുന്ന തുക അപര്യാപ്തമാണെന്ന പരാതി ഉയരാൻ തുടങ്ങിയിട്ട് നാളേറെയായി. 150 കുട്ടികളുള്ള സ്കൂളിൽ ഉച്ചഭക്ഷണത്തിനായി ഒരു കുട്ടിക്ക് എട്ട് രൂപ. 500 കുട്ടികൾ ഉള്ളിടത്ത് ഏഴു രൂപയും ഇതിനു മുകളിൽ വിദ്യാർത്ഥികളുണ്ടെങ്കിൽ ആറ് രൂപയും ലഭിക്കും.
ഈ തുക ഉപയോഗിച്ച് രണ്ട് കറിയുൾപ്പെടെ ഉച്ചഭക്ഷണവും ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും മുട്ടയും കഴിക്കാത്തവർക്ക് നേന്ത്രപ്പഴവും നൽകണം.അതാത് സ്കൂളുകളിലെ പ്രഥമാധ്യാപകർക്കാണ് പദ്ധതിയുടെ ചുമതല. പദ്ധതിക്ക് പാചകക്കൂലിയും മാത്രമാണ് സർക്കാർ സാധാരണ. പച്ചക്കറി, പലവ്യഞ്ജനം, ഗ്യാസ് തുടങ്ങിയ സാധനങ്ങൾ കണ്ടെത്തേണ്ടത് പ്രധാനാധ്യാപകൻ്റെ ഉത്തരവാദിത്തമാണ്. പല തവണ വിഷയം സർക്കാരിനു മുന്നിൽ അവതരിപ്പിച്ചെങ്കിലും തീരുമാനമായില്ല.
ഒടുവിൽ തിരുവോണ നാളിൽ പ്രധാനാധ്യാപകർ സെക്രട്ടറിക്കു മുന്നിൽ പട്ടിണി സമരം പ്രഖ്യാപിച്ചു. ഇതോടെ ചർച്ചയ്ക്ക് വിളിച്ച വിദ്യാഭ്യാസമന്ത്രി ഓണത്തിന് സമരം ചെയ്യരുതെന്നും ഓണാവധി കഴിഞ്ഞശേഷം ഫണ്ട് വർധിപ്പിക്കാമെന്നും ഉറപ്പുനൽകി. എന്നാൽ ഓണം കഴിഞ്ഞ് ഏറെ നാളായിട്ടും തീരുമാനമൊന്നും ആയിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.