മലപ്പുറം: എടപ്പാൾ കുളങ്കര ദേവി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം, ജനുവരി 19 ഞായറാഴ്ച ജനപങ്കാളിത്തം നിറഞ്ഞ ചടങ്ങുകളോടെ നടന്നു.
വെടിക്കെട്ടിന് അനുമതി ലഭിക്കാതിരുന്നത് പൂരാസ്വാദകരിൽ കുറച്ച് നിരാശയുണ്ടാക്കിയെങ്കിലും ആഘോഷങ്ങൾക്ക് വലിയ തിരക്കായിരുന്നു.
രാവിലെ മുതൽ ഭക്തർ വലിയ തോതിൽ ദേവി സന്നിധിയിൽ രേഖപ്പെടുത്തി. വിശേഷാൽ പൂജകളോടെ ആരംഭിച്ച ചടങ്ങുകൾ ഗജവീരന്മാരുടെ അകമ്പടിയിൽ അതീവ ഭക്തിസാന്ദ്രമായി നടന്നു.
ഉത്സവത്തിൽ രാങ്ങല്ലൂർ ശങ്കരൻകുട്ടി നായരുടെ നാദസ്വരവും, പല്ലാവൂർ ശ്രീധരൻ, ഏലൂർ അരുൺദേവ് വാര്യർ, ചേലക്കര സൂര്യൻ, തുറവൂർ രാകേഷ് കമ്മത്ത്, മച്ചാട് പത്മകുമാർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും, ശുകപുരം രാമകൃഷ്ണൻ്റെ മേളവും ആഘോഷത്തിന് മാറ്റേകി.
മറ്റു ദേശങ്ങളിൽ നിന്നുള്ള പൂതൻ, തിറ, കരിങ്കാളി, തെയ്യം, ബാൻഡ് വാദ്യം, ശിങ്കാരിമേളം, കാളവേല തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ ഉത്സവത്തിൻ്റെ ശോഭ വർധിപ്പിച്ചു. ക്ഷേത്രത്തിൻ്റെയും ഭക്തജനങ്ങളുടെയും കൂട്ടായ ശ്രമം കുളങ്കര ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലിയെ എക്കാലത്തേയും മികച്ച ഉത്സവങ്ങളിൽ ഒന്നാക്കി മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.