നോർത്ത് പറവൂർ : രാജ്യത്തിൻ്റെ 76-ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിൻ്റെ ഭാഗമായി "ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്" എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ പറവൂരിൽ അംബേദ്ക്കർ സ്ക്വയർ സംഘടിപ്പിച്ചു. പോസ്റ്റ് ഓഫീസിനു സമീപം സംഘടിപ്പിച്ച പരിപാടി പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം അറഫ മുത്തലിബ് ഉദ്ഘാടനം ചെയ്തു.
ഡോക്ടർ ബാബാ സാഹിബ് അംബേദ്കർ നേതൃത്വം നൽകി രൂപകൽപ്പന ചെയ്ത മഹത്തായ ഇന്ത്യൻ ഭരണഘടനയെ അസ്ഥിരപ്പെടുത്തി മനുസ്മൃതിയെ ഭരണഘടനയാക്കി മാറ്റി രാജ്യത്ത് വർണ്ണവിവേചനവും അസമത്വവും തിരിച്ചു കൊണ്ടുവരാനാണ് സംഘപരിവാരം നേതൃത്വം നൽകുന്ന ബി ജെ പി ഭരണകൂടം ശ്രമിക്കുന്നത്.
അതുകൊണ്ടാണ് ഭരണഘടനയെ തള്ളിപ്പറഞ്ഞും അംബേദ്കറിനെ അവഹേളിച്ചും അമിത്ഷാ അടക്കമുള്ളവർ നിരന്തരമായി മുന്നോട്ടു വരുന്നത്. അതു കൊണ്ടു തന്നെ ഓരോ പൗരനും രാജ്യത്തിൻ്റെ വീണ്ടെടുപ്പിന് ഭരണഘടനയുടെ കാവലാളായി ഉണർന്നിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പറവൂർ മണ്ഡലം പ്രസിഡണ്ട് സിയാദ് സി എസ് അധ്യക്ഷത വഹിച്ചു.വിമന്‍ ഇന്ത്യ മൂവ്മെൻറ് മണ്ഡലം പ്രസിഡണ്ട് ഫിദ സിയാദ് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
മണ്ഡലം സെക്രട്ടറി സുധീർ അത്താണി സ്വാഗതവും മണ്ഡലം വൈസ് പ്രസിഡണ്ട് നിസാർ അഹമ്മദ് കൃതജ്ഞതയും രേഖപ്പെടുത്തിയ പരിപാടിയിൽ നിരവധിപേർ പങ്കാളികളായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.