പ്രയാഗ്രാജ്: ഗുജറാത്തില്‍ പതിനഞ്ചുകാരൻ പെണ്‍സുഹൃത്തിൻ്റെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി.അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയ യുവാവിനെ യുപിയിലെ പ്രയാഗ്രാജില് നിന്നാണ് പൊലീസ് പിടികൂടിയത്.
ഗുജറാത്തിലെ വത്സാദിലാണ് ഈ നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. യുവാവ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുപത്തിരണ്ടുകാരിയായ പെണ്‍സുഹൃത്തിനും ഇവരുടെ കുട്ടിക്കുമൊപ്പമായിരുന്നു താമസം. കഴിഞ്ഞ ദിവസം യുവതി മാർക്കറ്റില്‍ പോയ സമയത്താണ് യുവാവ് കൊലപാതകം നടത്തിയത്.മാർക്കറ്റില്‍ പോയി തിരികെ വീട്ടിലെത്തിയ യുവതി കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി ഉയരത്തില്‍ നിന്നും തറയിലേക്ക് വീണുവെന്നും അങ്ങനെ മരണം സംഭവിച്ചുവെന്നുമാണ് യുവതിയോട് യുവാവ് പറഞ്ഞത്. പിന്നീട് ഇരുവരും ചേർന്ന് കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
പിന്നാലെ അറസ്റ്റ് ഭയന്ന് യുവാവ് ഒളിവില്‍ പോയതോടെയാണ് സംഭവത്തിലെ ദുരൂഹതകള്‍ മറനീക്കി പുറത്ത് വന്നത്. യുവാവിനെ കാണാതായതോടെ യുവതി പൊലീസിന് പരാതി നല്‍കിയിരുന്നു. തുടർന്ന് സംഭവം അറിഞ്ഞ പൊലീസ് സംഭവസ്ഥലത്ത് എത്തുകയും കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു.പിന്നാലെ കുഞ്ഞിന്റെ തലയ്ക്ക് നിരവധി തവണ അടിയേറ്റതായി കണ്ടെത്തുകയും ശരീരത്തില്‍ അടക്കം പരുക്കുകള്‍ കണ്ടെത്തുകയായിരുന്നു .പിന്നാലെ യുവതി ചോദ്യം ചെയ്തപ്പോഴാണ് സംഭവം ഒരു കൊലപാതകം ആണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ പോയ യുവാവിനെ പൊലീസ് കണ്ടെത്തുകയായിരുന്നു.
തുടർന്ന് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. യുവതിയുടെ ആദ്യ വിവാഹത്തിനുള്ള കുട്ടി തങ്ങളുടെ ബന്ധത്തിന് ഒരു തടസ്സമാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് യുവാവ് പൊലീസിന് മൊഴി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.