പാറശാല: പാറശ്ശാല കുന്നത്തുകാലിൽ വീടിനു തീപിടിച്ചു വീട് പൂർണമായും കത്തിനശിച്ചു.
പാറശാല കുന്നത്തുകാലിൽ വത്സലൻ, മേരി ദമ്പതികളുടെ വീടിനാണ് തീപിടിച്ചു പൂർണമായും കത്തി നശിച്ചത്. ഓല മേഞ്ഞ വീടായിരുന്നു. വീട് കത്തുന്നത് കണ്ട നാട്ടുകാരാണ് പാറശ്ശാല ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.
തുടർന്ന് ഫയർഫോഴ്സ് എത്തി അരമണിക്കൂറോളം തീ അണക്കാൻ ശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമായത്. 6.10ന് എത്തിയ ഫയർഫോഴ്സ് 7.30തോടുകൂടിയാണ് തീ പൂർണ്ണമായി അണച്ചത്.
പാറശാലയിൽ നിന്നും രണ്ട് യൂണിറ്റും നെയ്യാറ്റിൻകരയിൽ നിന്നും ഒരു യൂണിറ്റും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പാറശാല അസിസ്റ്റന്റ് സറ്റേഷൻ ഓഫീസർ കെ തോമസ് നേതൃത്ത്വത്തിലുള്ള ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ് എത്തിയത്.വെള്ളറ പോലീസ് കേസ് എടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.