ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ നിർണ്ണായക വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്.
ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ തകർപ്പൻ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ചെന്നൈയിനെതിരായ വിജയത്തോടെ സീസണിലെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനും ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു.
ചെന്നൈയുടെ സ്വന്തം തട്ടകത്തിൽ ഇതുവരെ വിജയം സ്വന്തമാക്കിയില്ലെന്ന ചീത്തപ്പേരും ബ്ലാസ്‌റ്റേഴ്‌സ് തിരുത്തിക്കുറിച്ചു.
ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ജീസസ് ജിമിനസ്, കോറോ സിങ്, ക്വാമെ പെപ്ര എന്നിവർ ലക്ഷ്യം കണ്ടപ്പോൾ മുൻ ബ്ലാസ്‌റ്റേഴ്‌സ് താരം വിൻസി ബാരറ്റോ ചെന്നൈയുടെ ആശ്വാസഗോൾ കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.