ബാലി; യുക്രെയ്ൻ – റഷ്യ യുദ്ധം കാരണം റഷ്യക്കാർ താവളമാക്കിയ ബാലിയിലെ ഉബുദ് റിസോർട്ട് അടച്ചുപൂട്ടി. പാർക്ക് ഉബുദ് എന്ന റിസോർട്ട് പ്രാദേശിക നിയമങ്ങൾ ലംഘിച്ചെന്ന് ആരോപണമുയർന്നതിനെ തുടർന്നാണ് പൊലീസ് നടപടിയെടുത്തത്.
റിസോർട്ടിലുണ്ടായിരുന്ന വിദേശികളെ പുറത്താക്കുന്നതിനിടെ പൊലീസും പ്രദേശവാസികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. സമൂഹ മാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങളിൽ ആയുധധാരികളായ പൊലീസിനെതിരെ ജനക്കൂട്ടം പ്രതിഷേധിക്കുന്നത് കാണാം.
'റഷ്യൻ ഗ്രാമം' എന്നറിയപ്പെട്ടിരുന്ന ഈ റിസോർട്ട് പ്രാദേശിക സംസ്കാരത്തെ അവഹേളിക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. അടച്ചുപൂട്ടൽ ബാലി ദ്വീപിന്‍റെ സംസ്കാരവും പൈതൃകവും സംരക്ഷിക്കാനുള്ള നടപടിയാണെന്ന് ടൂറിസം അധികൃതർ പറഞ്ഞു. റിസോർട്ടിന്‍റെ ഉടമകൾ പ്രാദേശിക നിയമങ്ങൾ ലംഘിച്ചതായി ബാലി ടൂറിസം ഏജൻസി മേധാവി ചോക്ക് ബാഗുസ് പെമയൂൺ പറഞ്ഞു. ദ്വീപിന്‍റെ പരമ്പരാഗത നിർമാണ രീതികളും നെൽപ്പാടങ്ങളും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ പൗരന്മാർ ബാലിയിലേക്ക് കുടിയേറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഇന്തൊനീഷ്യൻ ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ പ്രതിനിധി റൈ സൂര്യാവിജയ, ഇത്തരം സംഭവവികാസങ്ങൾ ദ്വീപിന്‍റെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോപിച്ചു. ഫോഡോഴ്സ് മാഗസിൻ 2025ലെ 'സന്ദർശിക്കരുതാത്ത സ്ഥലങ്ങളുടെ' പട്ടികയിൽ ബാലിയെ ഉൾപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.