തിരുവനന്തപുരം ;കൂത്താട്ടുകുളത്തു സിപിഎം കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിയമസഭയിൽ ബഹളം. പ്രതിപക്ഷമാണു വിഷയം ഉന്നയിച്ചത്. സർക്കാർ ഉദ്ദേശിക്കുന്ന സ്ത്രീസുരക്ഷ എന്താണെന്ന് അടിയന്തരപ്രമേയ നോട്ടിസിന് അനുമതി തേടി അനൂപ് ജേക്കബ് ചോദിച്ചു.
വൃത്തികേടിനു പൊലീസ് കൂട്ടുനിന്നെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.‘‘വസ്ത്രാക്ഷേപം ചെയ്യുന്നതും കാല് തല്ലി ഒടിക്കും എന്നും പറയുന്നതാണോ സ്ത്രീസുരക്ഷ? അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാൻ പോലും സിപിഎമ്മിനു ശക്തിയില്ലേ? മൂവാറ്റുപുഴ ഡിവൈഎസ്പി ഉൾപ്പെടെ നോക്കി നിൽക്കുമ്പോഴാണു കലയെ തട്ടിക്കൊണ്ടു പോയത്. നടി ഹണി റോസിന്റെ കേസിൽ അതിവേഗത്തിൽ നടപടി സ്വീകരിച്ച പൊലീസ് ഈ വിഷയത്തിൽ മെല്ലെപ്പോക്കിലാണ്’’– സതീശൻ ആരോപിച്ചു.താൻ സംസാരിക്കുമ്പോൾ ഭരണപക്ഷം ബഹളമുണ്ടാക്കിയതിൽ സതീശൻ ക്ഷോഭിച്ചു. കയ്യിലെ കടലാസ് ശക്തിയിൽ നിലത്തേക്ക് എറിയുകയും ചെയ്തു. എന്തു തെമ്മാടിത്തമാണിതെന്നു സ്പീക്കർ എ.എൻ.ഷംസീറിനോടും ചോദിച്ചു. ഭരണപക്ഷം അഭിനവ ദുശ്ശാസനന്മാരായി മാറുകയാണെന്നും സതീശൻ പറഞ്ഞു. കല രാജുവിനു സുരക്ഷ ഒരുക്കിയെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നല്‍കി. സ്ത്രീകൾക്ക് എതിരായ ആക്രമണം ഗൗരവമായി കാണും.
പൊലീസ് നടപടി ഉണ്ടാകും. സഭ നിർത്തി ചർച്ച വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ എത്ര പഞ്ചായത്തിൽ കാലുമാറ്റം ഉണ്ടായെന്നും അവരെയെല്ലാം തട്ടിക്കൊണ്ടു പോവുകയാണോ എന്നും സതീശൻ ചോദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
പാർട്ടി പ്രവർത്തകർ അപമര്യാദയായി പെരുമാറിയതിനെതിരെ സിപിഎം ഉന്നത നേതൃത്വത്തിനു പരാതി നൽകുമെന്നു കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗൺസിലർ കല രാജു പറഞ്ഞു. പ്രശ്നം വന്നപ്പോൾ യുഡിഎഫ് പ്രവർത്തകരാണു സഹായിച്ചതെന്നും എറണാകുളം ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലുള്ള അവർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.