കുറുപ്പംപടി ; കഴിഞ്ഞ മാസം സ്കോട്‌ലൻഡിൽ പുഴയിൽ വീണു മരിച്ച വിദ്യാർഥിനിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും.
ചെറുകുന്നം കുഴിയിൽപീടികയിൽ (സജി വില്ല) സാജു കെ. ജോണിന്റെയും ചീനിക്കുഴി കണ്ടനാട് കുടുംബാംഗം ആൻസിയുടെയും (നഴ്സ്, ഓസ്ട്രേലിയ) ഏകമകൾ സാന്ദ്ര എലിസബത്ത് സാജു (22) ആണ് മരിച്ചത്.എഡിൻബറയിൽ ഉന്നത പഠനം നടത്തുകയായിരുന്നു. ഹോസ്റ്റലിന് എതിർവശത്തുള്ള പാർക്കിന് സമീപമുള്ള പുഴയിൽ കാൽവഴുതി വീണാണ് അപകടം. 2024 ഡിസംബർ 6 നായിരുന്നു അപകടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.