ന്യൂഡൽഹി : രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന പരാമർശങ്ങൾ നടക്കുന്നുവെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്.
അസമിലെ ഗുവാഹത്തിയിലുള്ള പാൻ ബസാർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത 152, 197(1) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മോൻജിത് ചോത്യ എന്നയാളാണ് രാഹുലിനെതിരെ പരാതി നൽകിയത്. രാഹുൽ ഗാന്ധിയുടെ പരാമർശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പരാതിയിൽ പറയുന്നു. ഭരണകൂടത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ് പ്രതിപക്ഷ നേതാവ് തൻ്റെ പരാമർശത്തിലൂടെ നടത്തിയ തിരഞ്ഞെടുപ്പിൽ നിരന്തരം പരാജയപ്പെടുന്ന നിരാശയാണ് രാഹുലിനെക്കൊണ്ട് ഇത്തരത്തിൽ പറയുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു.
കോൺഗ്രസിൻ്റെ പുതിയ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ വെച്ചായിരുന്നു രാഹുലിനെതിരെയുള്ള പരാതിയ്ക്ക് കാരണമായ പരാമർശം നടത്തിയത്. ബിജെപിയും, ആർഎസ്എസും രാജ്യത്തെ ഓരോ സ്ഥാപനത്തെയും കൈക്കലാക്കിയിരിക്കുകയാണ് ഇപ്പോൾ നമ്മൾ ബിജെപിയും ആർഎസ്എസുമായ ഇന്ത്യൻ ഭരണകൂടവുമായി പോരാടുകയാണ് രാഹുലിൻ്റെ പരാമർശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.