പാലാ: പാലാ സെന്റ് തോമസ് സ്ക്കൂളിലെ വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ആക്രമിക്കുകയും പരസ്യമായി വസ്ത്രാക്ഷേപം നടത്തി വിഡിയോ സാമൂഹിക മാദ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത മൃഗിയ സംഭവത്തിന്റെ പിന്നിൽ മയക്ക്മരുന്ന് മാഫിയ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു എന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
കലായങ്ങൾ ഇന്ന് മയക്ക്മരുന്നിന്റെ പിടിയിലാണെന്നും അതിന് പ്രധാന കാരണമായ കലാലയ രാഷ്ട്രിയം നിരോധിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും സജി ആവശ്യപ്പെട്ടു.
ഇത്തരം സംഭങ്ങൾ ഇനിയും വിദ്യാലയങ്ങളിൽ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വികരിക്കണമെന്നും, കുറ്റകൃത്യംഅറിഞ്ഞിട്ടും പോലിസിനെ അറിയിക്കാനൊ നടപടി സ്വീകരിക്കനൊ മനപ്പൂർവ്വം തയാറാകതെ നിന്ന അദ്ധ്യാപകർക്കെതിരെയും നടപടി സ്വികരിക്കണമെന്നും സജി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.