വിനോദ സഞ്ചാര കേന്ദ്രങ്ങളും അതിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലുമെല്ലാം കച്ചവടക്കാര്‍ പൊതുവെ വന്‍ തുകയാണ് സാധനങ്ങള്‍ക്ക് ഈടാക്കാറുള്ളത്.
ഇനി സാധനങ്ങള്‍ വാങ്ങാന്‍ വരുന്നത് വിദേശ വിനോദ സഞ്ചാരികള്‍ ആണെങ്കില്‍ വന്‍വില തന്നെയാണ് അവരുടെ പക്കല്‍ നിന്ന് കൈപ്പറ്റുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് വൈറലായിക്കൊണ്ടിരിക്കുന്നത്.@high abroad എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹൈദ്രബാദില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് വിദേശിയായ യുവാവ് ഒരു പഴം വില്പനക്കാരന്റെ അടുത്തേക്ക് ചെല്ലുന്നതാണ്.
അയാള്‍ ഉന്തുവണ്ടിയിലാണ് പഴങ്ങളുമായി എത്തുന്നത്. ഒരു പഴത്തിന് എത്ര രൂപയാണ് വില എന്നാണ് ഇയാള്‍ ചോദിക്കുന്നത്. അപ്പോള്‍ കച്ചവടക്കാരന് പറയുന്നത് 100 രൂപ എന്നാണ്.യുവാവ് എടുത്തു ചോദിക്കുന്നുണ്ട് ഒരു പഴത്തിനോ, നൂറു രൂപയോ എന്നൊക്കെ. എന്നാല്‍, കച്ചവടക്കാരന് ആ വിലയില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്. ഒരു ചെറിയ പഴം അയാള്‍ എടുത്തു കാണിക്കുന്നതും ഇതിന് തന്നെയാണ് ആ വില എന്ന് പറയുന്നതും കാണാം. അതോടെ, യുവാവ് അത് വാങ്ങാന്‍ തയ്യാറാവുന്നില്ല. മാത്രമല്ല, ഇങ്ങനെയാണെങ്കില്‍ നിങ്ങളുടെ കച്ചവടം നടക്കുമോ എന്ന സംശയവും പ്രകടിപ്പിക്കുന്നുണ്ട്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലയാ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് തങ്ങളുടെ അഭിപ്രായവുമായി മുന്നോട്ട് വന്നത്. അയാള്‍, ഒരു പഴത്തിനാണ് 100 രൂപ എന്ന് പറയുന്നതെങ്കില്‍ അത് വളരെ കൂടിയ വിലയാണ് എന്നും നിങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നതാണ് എന്നും നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റ് ചിലര്‍ ഇത് വിദേശികള്‍ക്കുള്ള പൈസ ആയിരിക്കാം എന്നും പറയുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.