പൊന്നാനി: 202-25 സംരംഭക വർഷം 3.0-ൻ്റെ ഭാഗമായി ആലങ്കോട് ഗ്രാമപഞ്ചായത്തും പൊന്നാനി താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സംരംഭക സഭ 07/01/2025, ചൊവ്വ രാവിലെ 10 മണിക്ക് സ്കൂൾ അക്കാദമി ഹാളിൽ ചങ്ങരംകുളത്ത് സംഘടിപ്പിച്ചു.
75 പേർ പങ്കെടുത്ത പരിപാടിയിൽ 65 പേർ സംരംഭകർ ആയിരുന്നു. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഷഹീർ കെ വി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. പ്രഭിത ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശ്രീമതി.സിന്ധു എം.ബി സ്വാഗതം ആശംസിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശ്രീ എസ്. മെമ്പർമാരായ ശ്രീ അബ്ദ്രു , ശ്രീമതി നിമ്ന ചെമ്പ്ര , ശ്രീമതി വിനിത ,ശ്രീമതി മൈമൂന,ശ്രീമതി ചന്ദ്രമതി ,ശ്രീമതി.തസ്നീംഎന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പൊന്നാനി താലൂക്ക് റിസോഴ്സ് പേഴ്സൺ ശ്രീമതി തുഷാര വിവിധ ഡിപ്പാർട്ട്മെൻ്റുകളുടെ ലൈസൻസുകളെ കുറിച്ചും വ്യവസായവകുപ്പിൻ്റെ വിവിധ പദ്ധതികളെ കുറിച്ചും വിശദീകരിച്ചു.അനുസരിച്ച് ലോൺ സാങ്ഷൻ ലെറ്ററുകൾ വിശദീകരിച്ചു.
PMEGP - 5,(30 ലക്ഷം), KELS ലോൺ -6(40 ലക്ഷം), മുദ്ര ലോൺ -1(3 ലക്ഷം ) സർട്ടിഫിക്കറ്റുകൾ ( FSSAI - 5 , PACKERS LICENSE - 8 UDYAM-5, ZED Certificate - 2, PCB (സ്ഥാപിക്കാനുള്ള സമ്മതം) ) CAF-1 എന്നിവയുടെ വിതരണവും നടന്നു.
പൊന്നാനി എംപ്ലോയ്‌മെൻ്റ് എക്‌സ്‌ചേഞ്ച് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നും ശ്രീ അജിത് കുമാർ സ്വയംതൊഴിൽ പദ്ധതികളുമായി ബന്ധപ്പെട്ട സംരംഭകരുമായി സംവദിച്ചു. അവരുടെ സംശയങ്ങൾക്ക് മറുപടി നൽകി.
ശ്രീ. അജിത് .( PNB, Alamcode), ശ്രീമതി. സജിനി(കാനറ ബാങ്ക്, ചങ്ങരംകുളം), ശ്രീമതി. റിതുല(IOB, ചങ്ങരംകുളം), ശ്രീമതി. ചിഞ്ചു (SBl, ചങ്ങരംകുളം) എന്നിവർ ലോൺ സാങ്ഷൻ ലെറ്റർ വിതരണവും ലോണുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും സംരംഭകർക്കുള്ള സംശയങ്ങൾക്ക് മറുപടിയും നൽകി .
ഐ ഡി ഐ ആയ ശ്രീമതി. അഞ്ജലി , ശ്രീമതി. അസ്ല എന്നിവർ സംരംഭകർക്കായി ഹെൽപ്പ ഡെസ്ക് ഒരുക്കിയിരുന്നു. യോഗത്തിന് ആലങ്കോട് ഗ്രാമപഞ്ചായത്ത് ഐ ഡി ഇ ശ്രീമതി അഞ്ജലി നന്ദി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.