ഇന്ത്യന്‍ ആർമിയിൽ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ നിയമനം..ശമ്പളം രണ്ടര ലക്ഷം വരെ, ഉടന്‍ അപേക്ഷിക്കൂ...

ഇന്ത്യന്‍ ആർമിയിൽ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ നിയമനം. അംഗീകൃത സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയ അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും ആണ് അവസരം. ഇന്ത്യൻ സായുധ സേനയിലെ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിധവകള്‍ക്കും അവസരമുണ്ട്. ഫെബ്രുവരി അഞ്ച് ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി.

എന്താണ് ഷോർട്ട് സർവീസ് കമ്മിഷൻ?

ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥർക്ക് ഒരു നിശ്ചിത കാലാവധിയിലേക്ക് സേവനം അനുഷ്‌ഠിക്കാന്‍ അനുവദിക്കുന്ന ഒരു കമ്മിഷൻ രൂപമാണ് ഷോർട്ട് സർവീസ് കമ്മിഷൻ. സാധാരണയായി 10 മുതൽ 14 വർഷം വരെയാണ് ഇതിന്‍റെ കാലാവധി. 10+4 സ്‌കീമിലായിരിക്കും നിയമനം. എന്നു വച്ചാൽ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ഓഫിസറായി നിയമനം ലഭിക്കുന്ന ഒരാള്‍ക്ക് 10 വര്‍ഷത്തേക്ക് സൈനിക സേവനം നടത്താം.

വേണമെങ്കില്‍ നാല് വര്‍ഷത്തേക്ക് സേവനം നീട്ടുകയും ചെയ്യാം. പത്തു വർഷത്തിന് ശേഷം ആവശ്യവും ഒഴിവും പരിഗണിച്ച് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ഓഫിസര്‍മാര്‍ക്ക് പെര്‍മനന്‍റ് കമ്മിഷനും അവസരമുണ്ട്. ഇത്തരത്തിൽ പെർമനന്‍റ് ആവുന്നവർക്ക് വിരമിക്കല്‍ പ്രായം വരെ സൈനിക സേവനത്തില്‍ തുടരാം.

എങ്ങനെ അപേക്ഷിക്കാം?

നിലവിൽ പുരുഷന്മാർ 350, സ്ത്രീകള്‍ 29, സായുധ സേനയിലെ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിധവകള്‍ 2 എന്നിങ്ങനെ 381 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 2025 ഒക്‌ടോബർ 1 ന്, 20 നും 27 നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാവുക. www.joinindianarmy.nic.in എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. https://www.joinindianarmy.nic.in/writereaddata/Portal/NotificationPDF/DETAILED_NOTIFICATION_FOR_SSC_T_-65.pdf എന്ന ലിങ്കിൽ വിശദ വിവരങ്ങള്‍ ലഭ്യമാകും.

ഒഴിവുകളുടെ എണ്ണം

പുരുഷന്മാർ

സിവിൽ - 75

കമ്പ്യൂട്ടർ സയൻസ് - 60

ഇലക്ട്രിക്കൽ - 33

ഇലക്ട്രോണിക്‌സ് - 64

മെക്കാനിക്കൽ- 101

മിസല്ലേനിയസ് എഞ്ചിനീയങ് സ്ട്രീം- 17

സ്ത്രീകള്‍

സിവിൽ- 7

കമ്പ്യൂട്ടർ സയൻസ്- 4

ഇലക്ട്രിക്കൽ- 3

ഇലക്ട്രോണിക്‌സ് - 6

മെക്കാനിക്കൽ- 9

പ്രതിരോധ ഉദ്യോഗസ്ഥരുടെ വിധവകള്‍

ടെക്‌നിക്കൽ - 1 (ഏതെങ്കിലും ടെക്‌സ്ട്രീമിൽ ബിഇ/ബി ടെക്)

നോണ്‍ ടെക്‌നിക്കൽ - 1 (ഏതെങ്കിലും സ്ട്രീമിൽ ബിരുദം)

പ്രതിരോധ ഉദ്യോഗസ്ഥരുടെ വിധവകള്‍ക്ക് പ്രായപരിധി 35 വയസു വരെ ഇളവുണ്ട്.അപേക്ഷിക്കേണ്ട വിധം

www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ‘ഓഫീസർ എൻട്രി ആപ്ലിക്കേഷൻ/ലോഗിൻ’ എന്നതിൽ ക്ലിക്ക് ചെയ്‌ത് ‘രജിസ്ട്രേഷൻ’ എന്നതിൽ ക്ലിക്ക് ചെയ്യുക (നേരത്തേ രജിസ്റ്റർ ചെയ്‌തവർ വീണ്ടും രജിസ്ട്രേഷൻ ചെയ്യേണ്ടതില്ല). നിർദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ചതിനു ശേഷം ഓൺലൈൻ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക.

ഡാഷ്‌ബോർഡിന് കീഴിലുള്ള 'Apply Online' എന്നതിൽ ക്ലിക്ക് ചെയ്യുക. 'Officers eligibility’ എന്ന പേജ് തുറക്കും. തുടർന്ന് ഷോർട്ട് സർവീസ് കമ്മിഷൻ ടെക്‌നിക്കൽ കോഴ്‌സിന് നേരെ കാണിച്ചിരിക്കുന്ന ‘Apply’ എന്നതിൽ ക്ലിക്ക് ചെയ്യുക. ‘അപേക്ഷാ ഫോം’ എന്ന പേജ് തുറക്കും.

ഓരോ പേജിലും കൃത്യമായ വിവരങ്ങള്‍ പൂരിപ്പിക്കുക. അവസാന പേജിൽ എൻട്രികൾ പരിശോധിക്കാനും എഡിറ്റ് ചെയ്യാനും കഴിയും. എല്ലാ വിശദാംശങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം സബ്‌മിറ്റ് ചെയ്യുക. അവസാന ദിവസം ഓൺലൈൻ അപേക്ഷ പോർട്ടൽ ക്ലോസ് ചെയ്‌ത് 30 മിനിറ്റിനു ശേഷം, റോൾ നമ്പർ ഉള്ള അപേക്ഷയുടെ രണ്ട് പകർപ്പുകൾ ഉദ്യോഗാർഥികൾ എടുക്കേണ്ടതാണ്.

അപേക്ഷ സമർപ്പിച്ചതിന് ശേഷം ഓൺലൈൻ അപേക്ഷയിൽ സമർപ്പിച്ച വിശദാംശങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ല. ഇക്കാര്യത്തിൽ ഒരു പ്രാതിനിധ്യവും സ്വീകരിക്കില്ല. ഓൺലൈൻ അപേക്ഷയിൽ 'ബിരുദദാനത്തിൽ നേടിയ മാർക്ക്' പൂരിപ്പിക്കുന്നതിന് ബന്ധപ്പെട്ട സർവകലാശാല സ്വീകരിച്ച ഫോർമുല അനുസരിച്ച് സിജിപിഎ/ ഗ്രേഡുകൾ മാർക്കുകളായി മാറ്റണം. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏത് ഘട്ടത്തിലും കാണുന്ന പൊരുത്തക്കേടുകള്‍ നിങ്ങളുടെ അപേക്ഷ റദ്ദാക്കാന്‍ കാരണമാകും.

ഉദ്യോഗാർഥിയുടെ പേര്/ രക്ഷിതാവിന്‍റെ പേര് (അച്ഛനും അമ്മയും)/ ജനനത്തീയതി/ എന്നിവ പ്രൊഫൈലിലും ഓൺലൈൻ അപേക്ഷയിലും ബന്ധപ്പെട്ട വിദ്യാഭ്യാസ ബോർഡ് നൽകിയ മെട്രിക്കുലേഷൻ/ സെക്കൻഡറി സ്‌കൂൾ പരീക്ഷാ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ് പ്രകാരമായിരിക്കണം.

തെരഞ്ഞെടുപ്പ് പ്രക്രിയ

സർവീസസ് സെലക്ഷന്‍ ബോർഡിന്‍റെ കീഴിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക. ഉദ്യോഗാർഥികളുടെ അക്കാദമിക് പ്രകടനത്തിന്‍റെയും മെറി​റ്റിന്‍റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന വിദ്യാർഥികള്‍ക്ക് എസ്‌എസ്‌ബി ഇന്‍റർവ്യൂവിന് സെന്‍റർ സെലക്‌ട് ചെയ്യാന്‍ അവസരമുണ്ടാകും.

രണ്ട് ഘട്ടങ്ങളിലായാണ് എസ്എസ്ബി തെരഞ്ഞെടുപ്പ് പ്രക്രിയ. ഇന്‍റർവ്യൂവിന് കൃത്യമായ രേഖകള്‍ ഹാജരാക്കണം. മാർച്ച് ആദ്യവാരം കട്ട് ഓഫ് മാർക്ക് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വൈദ്യ പരിശോധന ഉണ്ടാകും. ഇതിന് ശേഷം പുറത്തുവിടുന്ന മെറിറ്റ് ലിസ്‌റ്റിൽ നിന്നും തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികള്‍ക്ക് പരിശീലനം നൽകും.

ഒക്‌ടോബർ 2025 മുതൽ സെപ്‌റ്റംബർ 2026 വരെ ഒരു വർഷത്തോളമാണ് (49 ആഴ്‌ച) പരിശീലന കാലാവധി. പരിശീലനത്തിന് ശേഷം ലെഫ്‌റ്റനന്‍റ് റാങ്കിലായിരിക്കും നിയമനം. പരിശീലന കാലാവധിയിൽ പ്രതിമാസം 56100 സ്‌റ്റൈപന്‍റ് തുടങ്ങി, 2.5 ലക്ഷം രൂപ വരെയാണ് ശമ്പള പരിധി. 14 വർഷം വരെയാണ് പരമാവധി സേവന കാലാവധി.

5 വർഷത്തിന് ശേഷവും പ്രത്യേക അനുമതിയോടെ വിരമിക്കാന്‍ അവസരമുണ്ട്. 5 വർഷം, 10 വർഷം, 14 വർഷം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലാണ് വിരമിക്കാന്‍ സാധിക്കുക. പത്തു വർഷത്തിന് ശേഷം ഒഴിവുകളുടെയും മെറിറ്റിന്‍റെയും അടിസ്ഥാനത്തിൽ സ്ഥിര നിയമനവും ലഭിച്ചേക്കാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"Greeshma |കുശാഗ്രബുദ്ധിയുള്ളക്രിമിനലാണ് ഗ്രീഷ്മ | Adv V.S Vineeth Kumar" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !