കോട്ടയം: യുജിസി കരട് വിജ്ഞാപനത്തിനെതിരെ സിറോ മലബാര്‍ സഭ വിദ്യാഭ്യാസ സിനഡ് കമ്മിറ്റി. കരട് വിജ്ഞാപനം ആശങ്ക സൃഷ്‌ടിക്കുന്നുവെന്നും മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസം അപ്രായോഗികമാക്കുമെന്നും ചങ്ങനാശ്ശേരി എസ്‌ബി കോളജിൽ ചേർന്ന സിനഡിൽ ചൂണ്ടിക്കാട്ടി.
പുതിയ യുജിസി റെഗുലേഷന്‍ ന്യൂനപക്ഷ വിരുദ്ധമാണെന്നും വിജ്ഞാപനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക് സീറോമലബാര്‍ സഭ പിന്തുണ നല്‍കുമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പുതിയ യുജിസി റെഗുലേഷന്‍ ന്യൂനപക്ഷ വിരുദ്ധമാണെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും സിനഡിൽ അദ്ദേഹം പറഞ്ഞു. എക്കാലവും ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്. ഒരു കാലവും നിശബ്‌ദരായി ഇരുന്നിട്ടില്ലെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ, സിനഡൽ കമ്മിറ്റി സെക്രട്ടറി ഫാ. റെജി പ്ലാത്തോട്ടം, ഫാ.ജോബി കാരക്കാട്ട് എന്നിവരും വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.